This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

This is featured post 3 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.

chicken എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chicken എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2025, ഫെബ്രുവരി 1, ശനിയാഴ്‌ച
ചിക്കന്‍ കബാബ്


പച്ചമുളക് - മൂന്നെണ്ണം
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
മുട്ട - ഒന്ന്
ബ്രീഡ് - ഒരു കഷ്ണം
പുതിനയില , മല്ലിയില , നാരങ്ങcc വെള്ളം -ഒരു ടേബിള്‍ സ്പൂണ്‍
മൈദാ - അര കപ്പ്
എണ്ണ , ഉപ്പ് - ആവശ്യത്തിന്
ചിക്കന്‍ മിക്സിയില്‍ അരക്കുക
മൈദയും എണ്ണയും ഒഴിച്ച് ബാക്കി എല്ലാം ചിക്കന്‍ ചേര്‍ത്തു കുഴക്കുക
ചെറുനാരങ്ങ വലുപ്പത്തില്‍ ചിക്കന്‍ കുഴച്ചത് എടുത്തു നീളത്തില്‍ ഉരുട്ടി കബാബ് ഉണ്ടാകുക
മൈദാ ഉപ്പും വെള്ളവും ചേര്‍ത്തു കുഴച്ചു പൂരി പോലെ പരാതി നീളത്തില്‍ മുറിക്കുക...
കബാബില്‍ നീളത്തില്‍ മുറിച്ചത് ചുറ്റി എണ്ണയില്‍ വറുക്കുക
ചിക്കന്‍ കുറുമ



ചിക്കന്‍ - അര കിലോ
ഇഞ്ചി അരച്ചത് - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് കീറിയത് - നാലെണ്ണം
സവാള - രണ്ടെണ്ണം
മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
ഗരം മസാല - അര ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
മോര് - അര കപ്പ്
ബദാം അല്ലെങ്ങില്‍ കശുവണ്ടി - പത്തെണ്ണം
തേങ്ങ പാല് - ഒന്നാംപാല്‍ - ഒരു കപ്പ്
രണ്ടാം പാല്‍ - ഒരു കപ്പ്
മല്ലിയില , പുതിനയില , കറി വേപ്പില , ഉപ്പ്, എണ്ണ - ആവശ്യത്തിനു
ചിക്കൻ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും അല്പം തൈരും ചേർത്ത് ഇളക്കി അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കാം. തൈര് ചിക്കൻ കഷ്ണങ്ങളെ മൃദുവാക്കും.
ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ഒന്ന് വാട്ടിയെടുക്കാം. ഇനി ചതച്ചുവച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കാം.
ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കാം.
ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കി, ചെറു തീയിൽ ഇട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ഏകദേശം 20 മുതൽ 30 മിനിട്ട് സമയം വേണ്ടി വരും. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാം.
ആ സമയം കൊണ്ട് ഇതിനാവശ്യമായ അരപ്പ് തയാറാക്കാം. അതിനായി ചിരകിയ തേങ്ങ, പെരുംജീരകം, മല്ലിപ്പൊടി, അല്പം മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കാം.
ചിക്കൻ നന്നായി വെന്ത് വരുമ്പോൾ അണ്ടിപരിപ്പും അരപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് തിളപ്പിക്കാം. ചെറുതായി തിളച്ച് തുടങ്ങുമ്പോൾ അല്പം കുരുമുളക് പൊടി വിതറി, കറിവേപ്പിലയും മല്ലിയിലയും ചേർത്ത് അടച്ച് വച്ച് തീ അണക്കാം. നല്ല രുചികരമായ ചിക്കൻ കുറുമ തയ്യാർ.
ചിക്കന്‍ പക്കോട


ചിക്കന്‍ പക്കോട

ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് - കാല്‍ കിലോ
സവാള നീളത്തില്‍ മുറിച്ചത് - രണ്ടെണ്ണം
പച്ചമുളക് ചെറുതായി മുറിച്ചത് - അഞ്ചെണ്ണം
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് - ഒരു ടീസ്പൂണ്‍
കടലമാവ്- നൂറു ഗ്രാം
അരിപൊടി - അമ്പതു ഗ്രാം
വനസ്പതി ഉരുക്കിയത് - രണ്ടു table സ്പൂണ്‍
കറിവേപ്പില - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു
ചിക്കന്‍ , മുളകുപൊടി , ഉപ്പ് ഇവ ചേര്‍ത്തു വേവിക്കുക ...
എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്തു മാവു ഉണ്ടാക്കുക
വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുക .....
ചിക്കന്‍ ഫ്രൈ (KFC Style)



ചിക്കന്‍ - അര കിലോ
സോയ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി , വെളുത്തുള്ളി അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ പിഴിഞ്ഞത് - രണ്ടു ടേബിള്‍ സ്പൂണ്‍
മൈദാ , കോണ്‍ ഫ്ലൌര്‍ - കാല്‍ കപ്പ് വീതം
മുട്ട - ഒന്ന്
ബ്രഡ്‌പൊടിച്ചത് - ഒരു കപ്പ്
എണ്ണ, ഉപ്പ് - ആവശ്യത്തിനു
ചിക്കെനില്‍ സോസ് , കുരുമുളക് പൊടി , ഇഞ്ചി, വെളുത്തുള്ളി നാരങ്ങ നീര് , ഉപ്പ് ഇവ ചേര്‍ത്തു അര മണിക്കൂര്‍ വയ്ക്കുക.....
മൈദാ , കോണ്‍ ഫ്ലൌര്‍ , മുട്ട , ഉപ്പ് , വെള്ളം ഇവ ചേര്‍ത്തു കട്ടിയുള്ള മാവു ഉണ്ടാക്കുക ......
ചിക്കന്‍ കഷണങ്ങള്‍ മാവില്‍ മുക്കി ബ്രെഡ് പോടിച്ചതില്‍ ഉരുട്ടിഎടുത്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....
ചിക്കന്‍ ലോലിപോപ്പ്


ചിക്കന്‍ ലോലിപോപ്പ്

ചിക്കന്‍ ലോലിപോപ്പ് - പത്തെണ്ണം
( ചിറകു കഷണങ്ങള്‍ )
ഇഞ്ചി, വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതായി നുറുക്കിയത് - ഒന്ന്
നാരങ്ങ നീര് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി , ജീരകം പൊടിച്ചത് - ഒരു നുള്ള് വീതം
കോണ്‍ ഫ്ളൌര്‍ - നാലു ടീ സ്പൂണ്‍
ഗരം മസാല - ഒരു നുള്ള്
മുട്ട - ഒന്ന്
ചുവപ്പ് കളര്‍ - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു
ചിക്കെനില്‍ എണ്ണ ഒഴിച്ച് ബാക്കി എല്ല ചേരുവകകളും ചേര്‍ത്തു നന്നായി കുഴച്ചു അരമണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക
ചട്ടി ചിക്കന്‍


ചട്ടി ചിക്കന്‍
ചിക്കന്‍ - അര കിലോ
മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍
ഗരം മസാല- ഒരു വലിയ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ്, വെള്ളം - പാകത്തിന്
തേങ്ങ ചിരകിയത് - ഒരു കപ്പ്,
പച്ചമുളക് - എട്ട്
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - എട്ടു കഷണം
മല്ലിയില - ഒരു കപ്പ്
കശുവണ്ടി - അര കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
തക്കാളി ചെറുതായി അരിഞ്ഞത് - ഒരു വലുത്
കറിവേപ്പില - ഒരു പിടി
വെളിച്ചെണ്ണ - അര കപ്പ്
ചിക്കന്‍ നന്നായി കഴുകി ചെറുതായി മുറിച്ചു മഞ്ഞള്‍പൊടി , ഗരം മസാല , കുരുമുളക് പൊടി , ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു നന്നായി വേവിക്കുക.
തേങ്ങ , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി, മല്ലിയില , കശുവണ്ടി എന്നിവ നന്നായി അരച്ചെടുക്കുക
നല്ല വലിപ്പമുള്ള ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക .....
അതിലേക്കു കറിവേപ്പില ഇടുക
ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റുക ....
നല്ലപോലെ കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍ അരപ്പ് കൂടെ ചേര്‍ക്കുക.....
ഇതിലേക് വേവിച്ച ചിക്കന്‍ ചേര്‍ക്കുക......
തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വച്ച് ചൂടോടെ ഉപയോഗിക്കുക.......
2014, ഒക്‌ടോബർ 11, ശനിയാഴ്‌ച
ചില്ലി ചിക്കന്‍ ഡ്രൈ



ചേരുവകള്‍
- കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg
- വറ്റല്‍മുളക് – 12 എണ്ണം
- കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍
- ഇഞ്ചി – 2 ഇഞ്ച് കഷണം
- വെളുത്തുള്ളി – 10 അല്ലി
- ചെറിയ ഉള്ളി – 15 എണ്ണം
- കറിവേപ്പില – 2 ഇതള്‍
- നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
- മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – 1 നുള്ള്
- വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
- ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
- അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.
- ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
- കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
- പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
- മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
- ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.
കുറിപ്പ്
ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.