കൂര്‍ക്ക ചേര്‍ത്ത മത്തി കറി
ഒരു കിലോ മത്തി വൃത്തിയാക്കി അതില്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഒരു സ്പൂണ്‍ മുളക് പൊടി , ഒന്നര സ്പൂണ്‍ മല്ലിപൊടി , ഓരോ സ്പൂണ്‍ വീതം ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ ചതച്ച് നാലു കുടം പുളി, ഒരു തേങ്ങയുടെ പാല്‍ ഇവ ചേര്‍ത്തു മണ്‍ ചട്ടിയില്‍ വയ്ക്കുക.... തിളച്ചു വരുമ്പോള്‍ പകുതി വേവിച്ച കൂര്‍ക്കയും പാകത്തിന് ഉപ്പും ചേര്‍ത്തു ഇളക്കി മൂടി വയ്ക്കുക... മത്തിയും കൂര്‍ക്കയും വെന്തു കുറുകി ചാറോടെ ഇറക്കി വച്ച ശേഷം ഉള്ളി മൂപിച്ചു കറി യില്‍ ചേര്‍ക്കുക.....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ