മുട്ട തീയല്‍
മുട്ട അഞ്ചു എണ്ണം നന്നായി പുഴുങ്ങി രണ്ടായി കീറി വയ്ക്കുക.... ഒരു മുറി തേങ്ങ , ഒരു ചെറിയ സ്പൂണ്‍ വീതം മുളകുപൊടി, മല്ലിപൊടി , അര ചെറിയ സ്പൂണ്‍ വീതം കുരുമുളക് പൊടിയും ചേര്‍ത്തു നല്ല ബ്രൌണ്‍ നിറമാകും വരെ വറുത്തു അര ചെറിയ സ്പൂണ്‍ ഗരം മസാല പൊടിയും ചേര്‍ത്തു നന്നായി അരച്ച് എടുക്കണം ..... ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അഞ്ചു ചുവന്നുള്ളി , നീളത്തില്‍ അറിഞ്ഞതും കറിവേപ്പില ചേര്‍ത്തു വഴറ്റണം . ഇതിലേക്ക് അരപ്പും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് മുട്ട ചേര്‍ത്തിളക്കി വാങ്ങുക.....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ