മുളിഗട്ടോണി സൂപ്പ്

സ്റ്റോക്ക് - മൂന്നര കപ്പ്
മാട്ടിറച്ചി നുറുക്കിയത് - അര കപ്പ്
തക്കാളി - രണ്ടെണ്ണം
ഉള്ളി - അര കപ്പ്
കറിവേപ്പില - അല്‍പ്പം
വെളുത്തുള്ളി - നാലു അല്ലി
ഇഞ്ചി , കറുവ - ഒരു കഷണം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മല്ലി, ജീരകം, കുരുമുളക് - അര ടീ സ്പൂണ്‍
തേങ്ങ പാല്‍ - ഒരു കപ്പ്
വലിയ പാത്രത്തില്‍ സ്റ്റോക്ക് , മാട്ടിറച്ചി ചേര്‍ത്തു മയപെടുന്ന വരെ വേവിക്കുക
സ്റ്റോക്ക് തിളക്കുമ്പോള്‍ ബാക്കി ഉള്ള ചേരുവകകള്‍ ചേര്‍ക്കണം
വീണ്ടും തിളക്കുമ്പോള്‍ ചെറുതീയില്‍ മാട്ടിറച്ചി വേവും വരെ വയ്ക്കുക
ശേഷം അരിച്ചെടുത്ത് ഇറച്ചി കഷണങ്ങള്‍ തിരികെ ചേര്‍ക്കുക
ചൂട് സൂപിലേക്ക് അല്‍പ്പം നാരങ്ങ നീരും ചേര്‍ത്തു തിള വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി കാട്ടി തേങ്ങ പാല് ചേര്‍ത്തു കഴിക്കാം .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ