
ചിക്കന്‍ - അര കിലോ
ഇഞ്ചി അരച്ചത് - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് കീറിയത് - നാലെണ്ണം
സവാള - രണ്ടെണ്ണം
മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
ഗരം മസാല - അര ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍
മോര് - അര കപ്പ്
ബദാം അല്ലെങ്ങില്‍ കശുവണ്ടി - പത്തെണ്ണം
തേങ്ങ പാല് - ഒന്നാംപാല്‍ - ഒരു കപ്പ്
രണ്ടാം പാല്‍ - ഒരു കപ്പ്
മല്ലിയില , പുതിനയില , കറി വേപ്പില , ഉപ്പ്, എണ്ണ - ആവശ്യത്തിനു
ചിക്കൻ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും അല്പം തൈരും ചേർത്ത് ഇളക്കി അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കാം. തൈര് ചിക്കൻ കഷ്ണങ്ങളെ മൃദുവാക്കും.
ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ഒന്ന് വാട്ടിയെടുക്കാം. ഇനി ചതച്ചുവച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കാം.
ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കാം.
ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കി, ചെറു തീയിൽ ഇട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ഏകദേശം 20 മുതൽ 30 മിനിട്ട് സമയം വേണ്ടി വരും. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാം.
ആ സമയം കൊണ്ട് ഇതിനാവശ്യമായ അരപ്പ് തയാറാക്കാം. അതിനായി ചിരകിയ തേങ്ങ, പെരുംജീരകം, മല്ലിപ്പൊടി, അല്പം മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കാം.
ചിക്കൻ നന്നായി വെന്ത് വരുമ്പോൾ അണ്ടിപരിപ്പും അരപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് തിളപ്പിക്കാം. ചെറുതായി തിളച്ച് തുടങ്ങുമ്പോൾ അല്പം കുരുമുളക് പൊടി വിതറി, കറിവേപ്പിലയും മല്ലിയിലയും ചേർത്ത് അടച്ച് വച്ച് തീ അണക്കാം. നല്ല രുചികരമായ ചിക്കൻ കുറുമ തയ്യാർ.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ