പേജുകള്‍‌

2025, ഫെബ്രുവരി 1, ശനിയാഴ്‌ച

മുളിഗട്ടോണി സൂപ്പ്

 മുളിഗട്ടോണി സൂപ്പ്


സ്റ്റോക്ക്‌ - മൂന്നര കപ്പ്‌
മാട്ടിറച്ചി നുറുക്കിയത് - അര കപ്പ്‌
തക്കാളി - രണ്ടെണ്ണം
ഉള്ളി - അര കപ്പ്‌
കറിവേപ്പില - അല്‍പ്പം
വെളുത്തുള്ളി - നാലു അല്ലി
ഇഞ്ചി , കറുവ - ഒരു കഷണം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മല്ലി, ജീരകം, കുരുമുളക് - അര ടീ സ്പൂണ്‍
തേങ്ങ പാല്‍ - ഒരു കപ്പ്‌

വലിയ പാത്രത്തില്‍ സ്റ്റോക്ക്‌ , മാട്ടിറച്ചി ചേര്‍ത്തു മയപെടുന്ന വരെ വേവിക്കുക
സ്റ്റോക്ക്‌ തിളക്കുമ്പോള്‍ ബാക്കി ഉള്ള ചേരുവകകള്‍ ചേര്‍ക്കണം
വീണ്ടും തിളക്കുമ്പോള്‍ ചെറുതീയില്‍ മാട്ടിറച്ചി വേവും വരെ വയ്ക്കുക
ശേഷം അരിച്ചെടുത്ത്‌ ഇറച്ചി കഷണങ്ങള്‍ തിരികെ ചേര്‍ക്കുക
ചൂട് സൂപിലേക്ക് അല്‍പ്പം നാരങ്ങ നീരും ചേര്‍ത്തു തിള വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി കാട്ടി തേങ്ങ പാല് ചേര്‍ത്തു കഴിക്കാം .

ചിക്കന്‍ കബാബ്

ചിക്കന്‍ - കാല്‍ കിലോ 

പച്ചമുളക് - മൂന്നെണ്ണം
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
മുട്ട - ഒന്ന്
ബ്രീഡ്‌ - ഒരു കഷ്ണം
പുതിനയില , മല്ലിയില , നാരങ്ങcc വെള്ളം -ഒരു ടേബിള്‍ സ്പൂണ്‍
മൈദാ - അര കപ്പ്‌
എണ്ണ , ഉപ്പ് - ആവശ്യത്തിന്
ചിക്കന്‍ മിക്സിയില്‍ അരക്കുക
മൈദയും എണ്ണയും ഒഴിച്ച് ബാക്കി എല്ലാം ചിക്കന്‍ ചേര്‍ത്തു കുഴക്കുക
ചെറുനാരങ്ങ വലുപ്പത്തില്‍ ചിക്കന്‍ കുഴച്ചത് എടുത്തു നീളത്തില്‍ ഉരുട്ടി കബാബ് ഉണ്ടാകുക
മൈദാ ഉപ്പും വെള്ളവും ചേര്‍ത്തു കുഴച്ചു പൂരി പോലെ പരാതി നീളത്തില്‍ മുറിക്കുക...
കബാബില്‍ നീളത്തില്‍ മുറിച്ചത് ചുറ്റി എണ്ണയില്‍ വറുക്കുക

ചിക്കന്‍ കുറുമ




ചിക്കന്‍ - അര കിലോ

ഇഞ്ചി അരച്ചത്‌ - ഒരു ടീ സ്പൂണ്‍

വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍ സ്പൂണ്‍

പച്ചമുളക് കീറിയത് - നാലെണ്ണം

സവാള - രണ്ടെണ്ണം

മല്ലി പൊടി - ഒരു ടേബിള്‍ സ്പൂണ്‍


കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍

ഗരം മസാല - അര ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി - കാല്‍ ടീ സ്പൂണ്‍

മോര് - അര കപ്പ്‌

ബദാം അല്ലെങ്ങില്‍ കശുവണ്ടി - പത്തെണ്ണം

തേങ്ങ പാല് - ഒന്നാംപാല്‍ - ഒരു കപ്പ്‌

രണ്ടാം പാല്‍ - ഒരു കപ്പ്‌

മല്ലിയില , പുതിനയില , കറി വേപ്പില , ഉപ്പ്, എണ്ണ - ആവശ്യത്തിനു

ചിക്കൻ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും അല്പം തൈരും ചേർത്ത് ഇളക്കി അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കാം. തൈര് ചിക്കൻ കഷ്ണങ്ങളെ മൃദുവാക്കും.


ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ഒന്ന് വാട്ടിയെടുക്കാം. ഇനി ചതച്ചുവച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കാം.

ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കാം.

ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങളും ഉരുളക്കിഴങ്ങും ചേർത്ത്  ഇളക്കി, ചെറു തീയിൽ ഇട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ഏകദേശം 20 മുതൽ 30 മിനിട്ട് സമയം വേണ്ടി വരും. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കാം.

ആ സമയം കൊണ്ട് ഇതിനാവശ്യമായ അരപ്പ് തയാറാക്കാം. അതിനായി ചിരകിയ തേങ്ങ, പെരുംജീരകം, മല്ലിപ്പൊടി, അല്പം മുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കാം.

ചിക്കൻ നന്നായി വെന്ത് വരുമ്പോൾ അണ്ടിപരിപ്പും അരപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് തിളപ്പിക്കാം. ചെറുതായി തിളച്ച് തുടങ്ങുമ്പോൾ അല്പം കുരുമുളക് പൊടി വിതറി, കറിവേപ്പിലയും മല്ലിയിലയും ചേർത്ത് അടച്ച് വച്ച് തീ അണക്കാം. നല്ല രുചികരമായ ചിക്കൻ കുറുമ തയ്യാർ.

ചിക്കന്‍ പക്കോട

 

ചിക്കന്‍ പക്കോട


ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് - കാല്‍ കിലോ
സവാള നീളത്തില്‍ മുറിച്ചത് - രണ്ടെണ്ണം
പച്ചമുളക് ചെറുതായി മുറിച്ചത് - അഞ്ചെണ്ണം
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് - ഒരു ടീസ്പൂണ്‍
കടലമാവ്നൂറു ഗ്രാം
അരിപൊടി - അമ്പതു ഗ്രാം
വനസ്പതി ഉരുക്കിയത് - രണ്ടു table സ്പൂണ്‍
കറിവേപ്പില - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു
ചിക്കന്‍ , മുളകുപൊടി , ഉപ്പ് ഇവ ചേര്‍ത്തു വേവിക്കുക ...
എണ്ണ ഒഴിച്ച് ബാക്കി ചേരുവകളും ചേര്‍ത്തു മാവു ഉണ്ടാക്കുക
വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുക .....

ചിക്കന്‍ ഫ്രൈ (KFC Style)

 


ചിക്കന്‍ - അര കിലോ
സോയ സോസ്‌ - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി , വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ പിഴിഞ്ഞത് - രണ്ടു ടേബിള്‍ സ്പൂണ്‍
മൈദാ , കോണ്‍ ഫ്ലൌര്‍ - കാല്‍ കപ്പ്‌ വീതം
മുട്ട - ഒന്ന്
ബ്രഡ്‌പൊടിച്ചത് - ഒരു കപ്പ്‌
എണ്ണ, ഉപ്പ് - ആവശ്യത്തിനു

ചിക്കെനില്‍ സോസ്‌ , കുരുമുളക് പൊടി , ഇഞ്ചി, വെളുത്തുള്ളി നാരങ്ങ നീര് , ഉപ്പ് ഇവ ചേര്‍ത്തു അര മണിക്കൂര്‍ വയ്ക്കുക.....

മൈദാ , കോണ്‍ ഫ്ലൌര്‍ , മുട്ട , ഉപ്പ് , വെള്ളം ഇവ ചേര്‍ത്തു കട്ടിയുള്ള മാവു ഉണ്ടാക്കുക ......
ചിക്കന്‍ കഷണങ്ങള്‍ മാവില്‍ മുക്കി ബ്രെഡ്‌ പോടിച്ചതില്‍ ഉരുട്ടിഎടുത്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....

ചിക്കന്‍ ലോലിപോപ്പ്

 

ചിക്കന്‍ ലോലിപോപ്പ്


ചിക്കന്‍ ലോലിപോപ്പ് - പത്തെണ്ണം
( ചിറകു കഷണങ്ങള്‍ )
ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്പൂണ്‍
പച്ചമുളക് ചെറുതായി നുറുക്കിയത് - ഒന്ന്
നാരങ്ങ നീര് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി , ജീരകം പൊടിച്ചത് - ഒരു നുള്ള് വീതം
കോണ്‍ ഫ്ളൌര്‍ - നാലു ടീ സ്പൂണ്‍
ഗരം മസാല - ഒരു നുള്ള്
മുട്ട - ഒന്ന്
ചുവപ്പ് കളര്‍ - കുറച്ചു
എണ്ണ , ഉപ്പ് - ആവശ്യത്തിനു

ചിക്കെനില്‍ എണ്ണ ഒഴിച്ച് ബാക്കി എല്ല ചേരുവകകളും ചേര്‍ത്തു നന്നായി കുഴച്ചു അരമണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക

ചട്ടി ചിക്കന്‍

 

ചട്ടി ചിക്കന്‍


ചിക്കന്‍ - അര കിലോ
മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍
ഗരം മസാലഒരു വലിയ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ്വെള്ളം - പാകത്തിന്
തേങ്ങ ചിരകിയത് - ഒരു കപ്പ്‌,
പച്ചമുളക് - എട്ട്
ഇഞ്ചിഒരു ചെറിയ കഷണം
വെളുത്തുള്ളി - എട്ടു കഷണം
മല്ലിയില - ഒരു കപ്പ്‌
കശുവണ്ടി - അര കപ്പ്‌
സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
തക്കാളി ചെറുതായി അരിഞ്ഞത് - ഒരു വലുത്
കറിവേപ്പില - ഒരു പിടി
വെളിച്ചെണ്ണ - അര കപ്പ്‌
ചിക്കന്‍ നന്നായി കഴുകി ചെറുതായി മുറിച്ചു മഞ്ഞള്‍പൊടി , ഗരം മസാല , കുരുമുളക് പൊടി , ഉപ്പ്വെള്ളം എന്നിവ ചേര്‍ത്തു നന്നായി വേവിക്കുക.
തേങ്ങ , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളിമല്ലിയില , കശുവണ്ടി എന്നിവ നന്നായി അരച്ചെടുക്കുക
നല്ല വലിപ്പമുള്ള ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക .....
അതിലേക്കു കറിവേപ്പില ഇടുക
ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റുക ....
നല്ലപോലെ കുഴമ്പു രൂപത്തില്‍ ആകുമ്പോള്‍ അരപ്പ് കൂടെ ചേര്‍ക്കുക.....
ഇതിലേക് വേവിച്ച ചിക്കന്‍ ചേര്‍ക്കുക......
തിളച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വച്ച് ചൂടോടെ ഉപയോഗിക്കുക.......

ബട്ടുര

 

ബട്ടുര


മൈദാ - മൂന്ന് കപ്പ്‌
യീസ്റ്റ് - ഒന്നര ടീസ്പൂണ്‍
പാല്‍- അര കപ്പ്‌ + അര കപ്പ്‌ വെള്ളം
മുട്ട- ഒന്ന്
ഒരു സ്പൂണ്‍ വെണ്ണയില്‍ മൈദാ യും ഉപ്പും ചേര്‍ത്തു നന്നായി കുഴക്കുക. ബാക്കി ചേരുവകകള്‍ ചേര്‍ത്തു പൂരി യുടെ പരുവത്തില്‍ കുഴച്ചു രണ്ടു മണിക്കൂര്‍ വച്ച് പരത്തി എണ്ണയില്‍ ഓരോന് വറത്തു എടുക്കുക.....

മത്തി ( ചാള ) വിഭവങ്ങള്‍

 

മത്തി ( ചാള ) വിഭവങ്ങള്‍


സ്പെഷ്യല്‍ മത്തി ഫ്രൈ

പത്തു വലിയ മത്തി വൃത്തിയാക്കി അര കപ്പ്‌ വാളന്‍ പുളി ഇല , പത്തു കാന്താരി മുളക് , ഒരു സ്പൂണ്‍ പച്ച കുരുമുളക് , നാലു അല്ലി വെളുത്തുള്ളി , പാകത്തിന് ഉപ്പ്, ഒരു സ്പൂണ്‍ മല്ലിപൊടി , അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഇവ അരച്ചത്‌ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക . ഒരു വാഴയില എടുത്തു അതില്‍ വെളിച്ചെണ്ണ പുരട്ടി മൂന്ന് കതിര്‍പ്പ് കറിവേപ്പില നിരത്തി മീന്‍ ഓരോന്നായി പെറുക്കി വച്ച് നന്നായി മടക്കുക . ചൂടായ തവയില്‍ എണ്ണ പുരട്ടി ഇതു ചെറുതീയില്‍ തിരിച്ചും മറിച്ചും ഇട്ടു പോരിചെടുക്കുക ....

കൂര്‍ക്ക ചേര്‍ത്ത മത്തി കറി

 കൂര്‍ക്ക ചേര്‍ത്ത മത്തി കറി



ഒരു കിലോ മത്തി വൃത്തിയാക്കി അതില്‍ അര സ്പൂണ്‍ മഞ്ഞള്‍ പൊടി , ഒരു സ്പൂണ്‍ മുളക് പൊടി , ഒന്നര സ്പൂണ്‍ മല്ലിപൊടി , ഓരോ സ്പൂണ്‍ വീതം ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ ചതച്ച് നാലു കുടം പുളി, ഒരു തേങ്ങയുടെ പാല്‍ ഇവ ചേര്‍ത്തു മണ്‍ ചട്ടിയില്‍ വയ്ക്കുക.... തിളച്ചു വരുമ്പോള്‍ പകുതി വേവിച്ച കൂര്‍ക്കയും പാകത്തിന് ഉപ്പും ചേര്‍ത്തു ഇളക്കി മൂടി വയ്ക്കുക... മത്തിയും കൂര്‍ക്കയും വെന്തു കുറുകി ചാറോടെ ഇറക്കി വച്ച ശേഷം ഉള്ളി മൂപിച്ചു കറി യില്‍ ചേര്‍ക്കുക.....

ചാള വറ്റിച്ചത്

 

ചാള വറ്റിച്ചത്


അര കിലോ ചാള വരഞ്ഞു വയ്ക്കുക.... രണ്ട് സവാള , മൂന്ന് പച്ചമുളക് , ഒരു കഷണം ഇഞ്ചി , ഒരു തണ്ട് കറിവേപ്പില എന്നിവ കൊത്തി അരിഞ്ഞു വയ്ക്കുക... ചട്ടിയില്‍ അര സ്പൂണ്‍ മുളക് പൊടി , കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി , കാല്‍ സ്പൂണ്‍ കുരുമുളക് പൊടി , പാകത്തിന് ഉപ്പ് , രണ്ട് സ്പൂണ്‍ വിനാഗിരി അല്ലെങ്ങില്‍ തക്കാളി പൊടി ആയി അരിഞ്ഞത് , ആവശ്യത്തിന് വെളിച്ചെണ്ണ , ഇവയും അരിഞ്ഞു വച്ചിരിക്കുന്ന സവാള മിശ്രിതവും ചേര്‍ത്തു തിരുമുക . ഇതില്‍ ചാള ഇട്ടു നികവേ വെള്ളം ഒഴിച്ചു തിളപിച്ചു ചെറുതീയില്‍ വറ്റിച്ചെടുക്കുക....

മലബാര്‍ മത്തി പുഴുക്ക്

 

മലബാര്‍ മത്തി പുഴുക്ക്

പതിനെഞ്ചു മത്തി ആവശ്യത്തിനു ഉപ്പും മഞ്ഞള്‍ പൊടിയും വെള്ളവും ചേര്‍ത്തു വേവിച്ചു വയ്ക്കുക .... ഒരു കിലോ കപ്പ അരിഞ്ഞു വേവിക്കുക ... ഒരു കപ്പ്‌ തേങ്ങ തിരുമ്മിയതും ഒരു കപ്പ്‌ ചെറിയ ഉള്ളി , ഒരു ചെറിയ സ്പൂണ്‍ ജീരകം , ആറ് അല്ലി വെളുത്തുള്ളി , ഒന്നര സ്പൂണ്‍ മുളക് പൊടി , കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍ പൊടി ഇവ ചതചെടുത്തത് വെന്ത കപ്പയില്‍ ചേര്‍ത്തിളക്കി വേവിച്ച മീനും പാകത്തിന് ഉപ്പും ചേര്‍ത്തു പത്രം അടച്ചു വച്ച് കുറച്ചു നേരം ചെറുതീയില്‍ വേവിക്കുക . കറി വേപ്പിലയും കാല്‍ കപ്പ്‌ വെളിച്ചെണ്ണ ചേര്‍ത്തു വാങ്ങി വയ്ക്കുക....

മത്തി പച്ചമുളക് കറി

 

മത്തി പച്ചമുളക് കറി

നാലു പച്ചമുളക് തണ്ടോടെ കനലില്‍ ചുട്ടെടുത്തു അരച്ച് വയ്ക്കുക... അര മുറി തേങ്ങ അല്പം ചുവന്ന മുളക് ചേര്‍ത്തു അരച്ച് അതില്‍ നാലു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചേര്‍ക്കുക... ഒരു നെല്ലിക്ക വലിപ്പം പുളി പിഴിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.... ഇതില്‍ ഉപ്പും കുരുമുളക് അരച്ചതും ചേര്‍ത്തു തിളപ്പിക്കുക..... നന്നായി തിളക്കുമ്പോള്‍ അരകിലോ മത്തി ചേര്‍ക്കുക.... വറ്റി പാകമായാല്‍ കറി വേപ്പില ചേര്‍ക്കുക.....

മസൂര്‍ ദാല്‍ ബിരിയാണി

 

മസൂര്‍ ദാല്‍ ബിരിയാണി

മസൂര്‍ പരിപ്പ് - മുക്കാല്‍ പരിപ്പ്
ബിരിയാണി അരി - രണ്ട് കപ്പ്‌
നെയ്യ് - അഞ്ചു വലിയ സ്പൂണ്‍
സവാള - നാലു
വെളുത്തുള്ളി - നാലു അല്ലി
ഉണക്കമുളക് - ഏഴു
മല്ലി - മൂന്ന് ചെറിയ സ്പൂണ്‍
ജീരകം - ഒന്നര ചെറിയ സ്പൂണ്‍
കസ കസ - നാലു ചെറിയ സ്പൂണ്‍
ഇഞ്ചി - ഒരിഞ്ചു കഷണം
തക്കാളി - രണ്ട് അരിഞ്ഞത്
കുങ്കുമ പൂവ് - കാല്‍ ചെറിയ സ്പൂണ്‍
പാല്‍ - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന രീതി

മസൂര്‍ ദാല്‍ വെള്ളത്തില്‍ ഇട്ടു ആറു മണിക്കൂര്‍ വയ്ക്കുക....

അരി വേവിച്ചു വയ്ക്കുക....

നെയ്യ് ചൂടാക്കി മൂന്ന് സവാള നീളത്തില്‍ അരിഞ്ഞത് വറുത്തു ബ്രൌണ്‍ നിറമാക്കി കോരുക .......

ഒരു സവാള പോടിയയരിഞ്ഞു ബാക്കി യുള്ള നെയ്യിലിടു വറുക്കുക.....

ഇതിലേക്ക് വെളുത്തുള്ളി , ഉണക്കമുളക് , മല്ലി , ജീരകം , കസ കസ , ഇഞ്ചി , തക്കാളി എന്നിവ അരച്ചത്‌ ചേര്‍ത്തു കുറച്ചു നേരം വറക്കുക......

തക്കാളി ചേര്‍ത്തു വഴറ്റിയ ശേഷം മസൂര്‍ പരിപ്പ് കുതിര്‍ത്തതും ഉപ്പും കാല്‍ കപ്പ്‌ വെള്ളവും കൂടി ചേര്‍ത്തു വേവിച്ചു വാങ്ങുക .......

കുങ്കുമ പൂവ് ചെറുതായൊന്നു ചൂടാക്കി ഒരു ടീസ്പൂണ്‍ പാലില്‍ കലക്കി ചോറില്‍ ചേര്‍ക്കുക......

വറുത്ത സവാളയും ഉപ്പും കൂടി ചോറില്‍ ചേര്‍ത്തു നന്നായി ഇളക്കുക.....

ഒരു വലിയ പാത്രത്തില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചോറില്‍ മൂന്നിലൊന്നു ഭാഗം വിളമ്പുക ......

ഇതിനു മുകളില്‍ പരിപ്പ് മിശ്രിതം പകുതി വിളമ്പി നിരപ്പാക്കുക.... മീതെ മൂന്നിലൊരുഭാഗം ചോറ് വിളമ്പി ഒരേ നിരപ്പാക്കുക..... മിച്ചമുള്ള പരിപ്പ് മിശ്രിതം വിളമ്പി നിരപ്പാക്കുക.......

ഫ്രൂട്ട് ഡ്രിങ്ക്

 

ഫ്രൂട്ട് ഡ്രിങ്ക്

വലിയ വാഴപഴം - അഞ്ചു
പഞ്ചസാര - രണ്ട് വലിയ സ്പൂണ്‍
തേന്‍ - രണ്ട് വലിയ സ്പൂണ്‍
പുളിയില്ലാത്ത മോര് - 400 മില്ലി ലിറ്റര്‍
നാരങ്ങ നീര് - ഒരു നാരങ്ങയുടേത് .......

മൂന്ന് വാഴപഴങ്ങള്‍ നീളത്തില്‍ അരിയുക.....
ഒരു പാനില്‍ മുറിച്ച വശങ്ങള്‍ മീതെയാക്കി പഞ്ചസാര തൂവി അടുപ്പില്‍ വച്ച് പഴം ബ്രൌണ്‍ നിറമാകുന്ന വരെ ചെറുതീയില്‍ വഴറ്റി ചൂട് മാറ്റാന്‍ വയ്ക്കുക....

രണ്ട് പഴം നന്നായി അടിക്കുക......

നാരങ്ങ നീരും തേനും ചേര്‍ക്കുക....

മോര് നന്നായി അടിക്കുക .....

ഇതില്‍ ഉടച്ച പഴങ്ങളും പഞ്ചസാര യില്‍ വിളയിച്ച പഴങ്ങളും ചേര്‍ക്കുക....

ചേരുവ നന്നായി അടിച്ചെടുക്കുക......

മുട്ട കബാബ്

 

മുട്ട കബാബ്

ആറു മുട്ട പുഴുങ്ങി നീളത്തില്‍ രണ്ടായി മുറിക്കുക.... ഒരു കഷണം ഇഞ്ചി , മൂന്ന് അല്ലി വെളുത്തുള്ളി , അര കപ്പ്‌ തേങ്ങ ച്ചുരിട്ടിയത് , ഒരു നെല്ലിക്ക വലിപ്പത്തില്‍ വാളന്‍ പുലി , ഏഴു ചുവന്നുള്ളി , രണ്ട് പച്ചമുളക് , അല്പം മല്ലിയില എന്നിവ പാകത്തിന് ഉപ്പ് ചേര്‍ത്തു അരക്കുക..... ഇതില്‍ ഒരു ചെറിയ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കണം ... ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നിലും പൊതിയുക ..... പിന്നീടു ഒരു മുട്ട അടിച്ചതില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരുക .....

മുട്ട തീയല്‍

 

മുട്ട തീയല്‍

മുട്ട അഞ്ചു എണ്ണം നന്നായി പുഴുങ്ങി രണ്ടായി കീറി വയ്ക്കുക.... ഒരു മുറി തേങ്ങ , ഒരു ചെറിയ സ്പൂണ്‍ വീതം മുളകുപൊടി, മല്ലിപൊടി , അര ചെറിയ സ്പൂണ്‍ വീതം കുരുമുളക് പൊടിയും ചേര്‍ത്തു നല്ല ബ്രൌണ്‍ നിറമാകും വരെ വറുത്തു അര ചെറിയ സ്പൂണ്‍ ഗരം മസാല പൊടിയും ചേര്‍ത്തു നന്നായി അരച്ച് എടുക്കണം ..... ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അഞ്ചു ചുവന്നുള്ളി , നീളത്തില്‍ അറിഞ്ഞതും കറിവേപ്പില ചേര്‍ത്തു വഴറ്റണം . ഇതിലേക്ക് അരപ്പും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച്‌ മുട്ട ചേര്‍ത്തിളക്കി വാങ്ങുക.....

ചെമ്മീന്‍ ദോശ

 


1. ചെമ്മീന്‍ കഴുകി വൃത്തി ആക്കിയത് - 100 ഗ്രാം
2. സവാള അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
3. കടുക് - ഒരു നുള്ള്
4. പച്ചമുളക് അരിഞ്ഞത് - ഒരു ടീ സ്പൂണ്‍
5. ഇഞ്ചി അരിഞ്ഞത് - അല്പം
6. കറി വേപ്പില - അല്‍പ്പം
7.എണ്ണ - വറുക്കാന്‍
8.ഉപ്പ് - ആവശ്യത്തിന്
9.ഉരുളകിഴങ്ങ് തൊലി കളഞ്ഞത് - രണ്ട്
10.മഞ്ഞള്‍ പൊടി - ഒരു നുള്ള്
11.കുരുമുളക് പൊടി - ഒരു നുള്ള്
12.ദോശ മാവു - ഒരു ലിറ്റര്‍


ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക....
രണ്ട് , നാലു , അഞ്ചു , ആറ് ചേരുവകകള്‍ അതിലേക് ഇട്ടു നന്നായി ഇളക്കുക......
കുരുമുളക് പൊടി , മഞ്ഞള്‍ പൊടി ചേര്‍ത്തു നന്നായി ഇളക്കുക....
രണ്ട് കപ്പ്‌ വെള്ളം , ഉരുളകിഴങ്ങും ചേര്‍ക്കുക .......
ഉരുളകിഴങ്ങ് ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ എരിവും ഉപ്പും പാകപെടുതി എരിവും ഉപ്പും പാകപെടുതി വെള്ളം വറ്റിച്ചു തീയണക്കുക.....
ദോശകല്ല്‌ ചൂടാക്കി നേരിയ ദോശ ചുട്ടെടുക്കുക.... നടുവില്‍ ചെമ്മീന്‍ മസാല നിറച്ചു ദോശ ചുരട്ടി മടക്കുക....

കാഞ്ചീപുരം ഇഡ്ഡലി

 കാഞ്ചീപുരം ഇഡ്ഡലി


അരി- 1 കപ്പ്‌
ഉഴുന്ന് പരിപ്പ് - അര കപ്പ്‌
ഉലുവ - 3/ 4 ടീസ്പൂണ്‍
മഞ്ഞൾ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് - 20-25 എണ്ണം
കടല പരിപ്പ്- 2 ടീസ്പൂണ്‍
കായപൊടി - ഒരു നുള്ള്

കട്ടി മോര്- 1 കപ്പ്‌

നെയ്യ് - അര കപ്പ്‌
ഉപ്പ് - ആവശ്യത്തിനു
വാഴയില

ഉണ്ടാക്കുന്ന രീതി

അരിയും ഉഴുന്നും 3 മണിക്കൂർ  വെള്ളത്തിൽ കുതിർത്തു വയ്ക്കുക
ആവശ്യത്തിനു വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക
അരച്ചെടുത്ത മാവിലേക്ക്‌ മഞ്ഞൾ പൊടി , കുരുമുളക്, കടലപരിപ്പ്‌, കായപൊടി , കട്ടി മോര്, നെയ്യ് , ഉപ്പ്‌ ചേർത്ത് ഇളക്കി 6 മണിക്കൂർ വയ്ക്കുക....
 ഇഡ്ഡലി തട്ടിലേക് വാഴയില വച്ച് മാവു കോരി ഒഴിച്ചു ആവി കയറ്റുക....



ഇതിന്റെ കൂടെ തേങ്ങ ചമ്മന്തി, അല്ലെങ്ങിൽ സാമ്പാർ ഇവ ചേർത്ത് കഴിക്കുക

Twitter Delicious Facebook Digg Stumbleupon Favorites More