Saturday 19 September 2015

ഏതു ജില്ലയില് എന്തു കഴിക്കണം? എങ്ങോട്ടു പോണം?

നിങ്ങള് ഒരു ഭക്ഷണ പ്രിയനാണോ?
ഏതു ജില്ലയില് എങ്ങോട്ടു പോണം എന്തു കഴിക്കണം...


1.                          തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ), ചാല മാർക്കറ്റിനകത്ത്, ഈസ്റ്റ്ഫോർട്ട് പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട്.
2.                          തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ, ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്, ഈസ്റ്റ്ഫോർട്ട് പരിസരം മീൻ ഐറ്റംസും ഊണും.
3.                          തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽ ബിരിയാണി.
4.                          തിരുവനന്തപുരം പടിഞ്ഞാറേ നട (kottakkakam) വെങ്കടേശ ഭവന് അട അവയല് (ദോശ + അവയല്), കാര വട.
5.                          തിരുവനന്തപുരം ഹോട്ടല് രാജ - തിരുവനന്തപുരത്തു നിന്നു വെഞാറമ്മൂടു പൊകുന്ന വഴിയില് വെംബായം ജംഗ്ഷന് കഴിഞ്ഞാലുടന് വലതു ഭാഗത്തു ഉച്ചക്കുള്ള ഊണും, ഒപ്പമുള്ള പല തരത്തിലുള്ള മീന് വിഭവങ്ങളും.
6.                          തിരുവനന്തപുരം ഹോട്ടല് നാരായണ,സ്റ്റാച്യൂ സെക്രട്ടരിയേറ്റില് ജെനെറല് ഹോസ്പിറ്റല് പോകുന്ന വഴി ചിക്കന് പിരട്ട്.
7.                          തിരുവനന്തപുരം ഗുരുവായൂരപ്പന് (പേര് ഇതാനോന്നു ശെരിക്കും തീര്ച്ചയില്ല). TVM ഗാന്ധാരി അമ്മന് കോവില് നു എതിര്വശം പുളിമൂട് അബ്ദുല് കലാം TVM ആയിരുന്നപ്പോള് ഡെയിലി ഫുഡ് കഴിച്ചിരുന്ന സ്ഥലമാണ്. ഒരു പാട് പ്രശസ്തരുടെ പ്രിയപ്പെട്ട സ്ഥലം. ചെറിയ ഹോട്ടല് ആണ്.
8.                          തിരുവനന്തപുരം കൈതമുക്കില് ഉപ്പിടാംമൂട് പാലം ഇറങ്ങി വരുമ്പോള് ബാലണ്ണന്റെ തട്ടുകട ചിക്കന് ഫ്രൈ.
9.                          തിരുവനന്തപുരം തിരുവനന്തപുരത്ത് കൈതമുക്കില് (പാസ്പോര്ട്ട് ഓഫീസ്) കരാള് കടക്കു എതിര്വശം ഒരു ചെറിയ ഹോട്ടല് കഞ്ഞി പയര് ചമ്മന്തി ബീഫ്.
10.                       തിരുവനന്തപുരം കിളിമാനൂര് (TVM മഹാദേവ ക്ഷേത്രത്തിനു എതിര്വശം ഒരു സദ്യാലയം ഉണ്ട് (മഹാദേവ വിലാസം സദ്യാലയം എന്നാണ് പേര് എന്ന് തോന്നുന്നു ഉച്ചക്ക് മാത്രം ഊണ് മാത്രമേ കിട്ടൂ.. വളരെ പ്രശസ്തമാണ്. ടീവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട്. ഊണ് എന്ന് പറയുമെങ്ങിലും ഒരു സദ്യ പോലെ തന്നെ വാഴയിലയില് എല്ലാ കറികളും ഉണ്ടാവും (ചില ദിവസങ്ങളില് പായസവും).
11.                       തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര (കിളിമാനൂര്-തിരുവനന്തപുരം റൂട്ടില്) മാര്ക്കറ്റിനു സമീപം 'കൊച്ച്' റസ്റ്ററന്റ് നാടന് കോഴിക്കറി,മട്ടന് മസാല, ലിവര് മസാല.
12.                       തിരുവനന്തപുരം അമ്പലപ്പാട്ട് പട്ടത്ത് LIC ഓഫീസിന് എതിര്വശം മസാലദോശ (ഇവിടുത്തെ ഇഞ്ചിയൊക്കെ ചേര്ത്ത കട്ടിച്ചമ്മന്തിയാണ് സൂപ്പര്).
13.                       തിരുവനന്തപുരം ശ്രീലക്ഷ്മിനാരായണ, അരിസ്റ്റോ ജംഗ്ഷനു ശേഷം, കൈരളി തിയേറ്റര് എത്തുന്നതിന് മുന്പ്, ബാറിനു സമീപമായി. ദോശ ഐറ്റംസ്.
14.                       തിരുവനന്തപുരം ഹോട്ടല് മുരളി, മാഞ്ഞാലിക്കുളം റോഡില്, ഗുരുവായൂരപ്പന് ഹോട്ടലിന് എതിര്വശം ഊണ്.
15.                       തിരുവനന്തപുരം നെടുമങ്ങാട് ടാക്സി സ്റ്റാന്റിന്റെ പുറകിലായി അസീസിന്റെ തട്ടുകട തട്ടു ദോശയ്ക്കും പെറോട്ടയ്ക്കും ഒപ്പം ചിക്കൻ / ബീഫ് ഫ്രൈകൾ (വെളിച്ചെണ്ണയിൽ വറുത്തു കോരുന്നവ. അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ക്യൂ നിൽക്കേണ്ടിവരും. ഒരു ചെരിയ ടെക്സ്റ്റൈൽ ഷോപ്പ് എടുത്താണ് നടത്തുന്നത്. അതിന്റെ കൌണ്ടറുകളിൽ ഇലയിട്ടാണ് കഴിക്കേണ്ടത്. അത്യാവശ്യം നല്ല ചൂടുണ്ടാവും.
16.                       തിരുവനന്തപുരം വെള്ളയമ്പലത്ത് ബുറാക്ക്, സാൽവഡൈൻ കോഴി പൊരിച്ചത്, ഗ്രിൽഡ് ചിക്കൻ, തന്തൂരി ചിക്കൻ.
17.                       തിരുവനന്തപുരം വെള്ളയമ്പലത്തെ തട്ടുകടകൾ തട്ടുദോശ, ചപ്പാത്തി, പൊറോട്ട, ബീഫ്, കോഴിക്കറി, കടലക്കറി.
18.                       തിരുവനന്തപുരം പ്രസ്ക്ലബിനടുത്തുള്ള ന്യൂ മുബാറക്ക് ഹോട്ടൽ മീൻ വിഭവങ്ങൾ.
19.                       തിരുവനന്തപുരം സംസം ഹോട്ടൽ, MLA ഹോസ്റ്റെലിനു എതിര് വശത്തു ഷവര്മ, ഐസ് ക്രീംസ്/ഡസ്സര്ട്സ്.
20.                       തിരുവനന്തപുരം സഫാരി ബാര്, ഓവർബ്രിഡ്ജിനും ആയുർവേദകോളജിനുമിടയിൽ, എസ്, എം വി സ്കൂളിനു നേരെ ഓപ്പോസിറ്റ് ബീഫ് ഡ്രാഗൺ. ഡീപ് ഫ്രൈ ആക്കി തരാൻ പറയണം. -വൈറ്റ്- ഗ്രീൻ ചില്ലി സ്ലൈസ് ചെയ്തിട്ടത്.
21.                       തിരുവനന്തപുരം ബുഹാരി ഹോട്ടൽ, അട്ടക്കുളങ്ങര, ഈസ്റ്റ്ഫോർട്ട് പരിസരം മട്ടന് ഐറ്റംസും പുട്ടും, പോത്ത് (രാത്രി 8 മണി കഴിഞ്ഞു മാത്രം).
22.                       തിരുവനന്തപുരം പാളയത്തെ എം.എൽ.എ. ഹോസ്റ്റൽ കാന്റീൻ കഞ്ഞി, പയർ, പപ്പടം, ചമ്മന്തി സ്പെഷ്യൽ.
23.                       തിരുവനന്തപുരം തിരുവനന്തപുരം-നെയ്യാടിന്കര റോഡില് വെടിവേച്ചന് കോവില് നു പുറകില് ഉള്ള റോഡിലെ വീടുകള് മുറുക്ക്, അച്ചപ്പം, നെയ്യപ്പം, ഉണ്ണിയപ്പം.
24.                       തിരുവനന്തപുരം "പത്തായം",ബേക്കറി ജങ്ക്ഷന്-വഴുതക്കാട് റോഡില് പ്രകൃതി ഭക്ഷണ ശാല.
25.                       തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഹോട്ടൽ പാരഡൈസ്, ബുഹാരി ഹോട്ടലിന്റെ എതിർവശത്ത് പുട്ടു, മട്ടൻ കറികൾ, പപ്പടം പാതിരാത്രി തുറന്നിരിക്കും.
26.                       തിരുവനന്തപുരം ടെക്നോപാർക്കിനടുത്ത് രണ്ട് കിലോമീറ്റർ മാറി മൺവിളയിൽ ഒരമ്മാവൻ നടത്തുന്ന ഹോട്ടൽ 'പ്രഗില' ഊൺ സ്പെഷൽ.
27.                       തിരുവനന്തപുരം ഹോടല് ബിസ്മി, ബാലരാമപുരം മട്ടന് ചാപ്സ്,ലിവര് ഫ്രൈ.
28.                        തിരുവനന്തപുരം അലാ കാർട്ട, എം ജി കോളേജിനു സമീപം ബിരിയാണി.
29.                        തിരുവനന്തപുരം കഴക്കുട്ടത്ത് "ദരിയ" ബിരിയാണി.
30.                        തിരുവനന്തപുരം കഴക്കുട്ടത്ത് മാളൂസ് കാടഫ്രൈ.
31.                       തിരുവനന്തപുരം പോങ്ങന്മൂട് ജങ്ക്ഷനില് ഒരു ചായക്കട. next to the bakery when you go from Kazhakootam to city നല്ല പുട്ടും രസവടയും പയറും മൊട്ടയും പഴോം ചായേം കിട്ടും.
32.                       തിരുവനന്തപുരം വെള്ളിയാഴ്ചക്കാവ്, വര്ക്കല ഫാമിലി കള്ളുഷാപ്പ്.
33.                       തിരുവനന്തപുരം പി എം ജി ജംക്ഷനിൽ നിന്ന് പ്ലാമൂട്ടേയ്ക്കു പോകുന്ന വഴിയിലെ ഒരു കുഴിയിലെ ഹോട്ടൽ റെജു ബീഫ് ഫ്രൈ.
34.                       തിരുവനന്തപുരം TVM പ്ലാമൂട് ജങ്ക്ഷനില് ഒരു ചെറിയ ഹോട്ടല് ഉണ്ട് (സുബൈദ എന്നോ മറ്റോ ആണ് പേര്). ഊണ് നല്ലതാണ്.. കപ്പ ഫ്രീ ആണ്. മൊത്തത്തില് തനി നാടന് മുസ്ലിം restaurent രുചി ആണ്.
35.                       തിരുവനന്തപുരം വഴിയോരക്കട,എം.സി റോഡില് (നിലമേല് ജങ്ങ്ഷനും കിളിമാനൂര് ജങ്ങ്ഷനും ഇടയില്) താറാവിറച്ചിയും മീന്തലയും ഒക്കെ കിട്ടും,ചീനിയും നാടന് കോഴിയും ആണ് സ്പെഷ്യല് രാത്രിയും പകലും പ്രവര്ത്തിക്കും.
36.                       തിരുവനന്തപുരം ധന്യാ, രെമ്യാ തിയറ്ററുകൾ കഴിഞ്ഞ് കുറച്ചുകൂടി പോവുമ്പോൾ ഓപ്പൺഹൌസ് എന്നൊരു കട പൊറോട്ടയും ചിക്കൻ ഫ്രൈയും,ചില്ലി ചിക്കന് വഴുതക്കാട് ആകാശവാണിക്ക് അടുത്ത് ഒരു ബ്രാഞ്ചും കൂടി ഉണ്ട്.
37.                       തിരുവനന്തപുരം തിരുവനന്തപുരത്ത്, ചെല്ലം അംബ്രല്ലാ മാര്ട്ടിനും, പാര്ത്ഥാസ് ഷോ റൂമിനും നടുക്കായി ഒരു ഇടവഴി ഉണ്ട്. അവിടെ സൌരാഷ്ട്രാ എന്നൊരു ഹോട്ടല് പൂരിയും ചായയും.
38.                       തിരുവനന്തപുരം തിരുവനന്തപുരത്ത് നിന്ന് എൻ എച് വഴി കൊല്ലത്തേക്കുള്ള ഭാഗത്ത് ആറ്റിങ്ങൽ ടൌൺ കഴിഞ്ഞ് രണ്ട് കിലോമീടർ മാറീയാൽ ആലംകോട് സെന്റർ ഹോട്ടൽമട്ടൺ സ്പെഷ്യൽ.
39.                       തിരുവനന്തപുരം കരമന ജങ്ക്ഷനില് നിന്ന്, നെടുങ്കാട് പോകുന്ന റോഡില്, വലതു വശത്ത് ആദ്യത്തെ കട... തമ്പി അണ്ണന്റെ കട രസവട, പുട്ട്+പയറ്/കടലക്കറി/കിഴങ്ങു കറി.
40.                       തിരുവനന്തപുരം തളിയല് മഹാദേവ ക്ഷേത്രത്തിന്റെ മുന്പില് ഹോട്ടല് മഹാദേവ, കരമന SSLPS സ്കൂളിന്റെ മുന്നിലുള്ള ശ്രീനിവാസ ഹോട്ടല്, അതിനടുത് തന്നെ (നെല്സ്ന്റെ പച്ചക്കറി കടയുടെ അടുത്ത കട) ഹോട്ടല് ഗായത്രി, ഇറക്കം കഴിയുന്നിടത്ത് ഹോട്ടല് അന്നപൂര്ണ്ണ. കരമന ശിവന് കോവില് കഴിഞ്ഞു അരശുംമൂട്ടിലേക്ക് പോകുന്ന വഴിക്ക് വലതു വശത്ത് ആശാന്റെ കടയിലെ വടകള്, ബജികള് രസവട.
41.                       തിരുവനന്തപുരം സ്റ്റാച്യൂവിലെ തട്ടുകട ചായ.
42.                       തിരുവനന്തപുരം കയ്മനം ടി.വി.എസ് കഴിഞ്ഞ് ഹോണ്ടയുടെ മുന്നില് നോര്ത്തിന്ത്യന് തട്ടുകട ഫ്രൈഡ് റൈസ്,ചാട് ഐറ്റംസ്.
43.                       തിരുവനന്തപുരം ഗായത്രി ഹോടല്, പേട്ട പള്ളിമുകളില് പോലീസ്സ്റ്റേഷനു ഓപസിറ്റ് ഒറ്റമുറികടയാണ്.
44.                        തിരുവനന്തപുരം സാഗര, ' വഴുതയ്ക്കാട് ശാന്താബേക്കറിക്കടുത് സീഫുഡ് സ്പെഷൽ... പൊടിമീൻ വറുത്തത്, മീന്മുട്ട ഓമ്ലെറ്റ് എന്നിവ ഫെവറൈറ്റ്.
45.                       തിരുവനന്തപുരം ഹോട്ടല് സിന്ദൂര്, വഴുതയ്ക്കാട്.
46.                       തിരുവനന്തപുരം പഴവങ്ങാടിയിൽ അജന്താ തീയറ്ററിലേക്ക് തിരിയുന്നടത്ത്, അന്നപൂർണ്ണ ഹോട്ടലിന്റെ മുകൾനിലയിൽ ആകാശ് ഹോട്ടല് പൊറോട്ടയും ചിക്കൻചില്ലിഫ്രൈയും പ്രശസ്തം.
47.                       തിരുവനന്തപുരം കഴക്കൂട്ടം എസ്.ബി.ടിയുടെ പിന്വശത്ത് മലങ്കര ഹോട്ടല് നല്ല എരിവും പുളിയും സ്വാദുമുള്ള മദ്ധ്യകേരളം ഊണിനു നല്ലതാണ് പാര്ക്കിങ് സൗകര്യവുമുണ്ട്.
48.                       തിരുവനന്തപുരം നാഷണല് ഹോട്ടല്,കഴക്കൂട്ടം പോസ്റ്റ് ഓഫീസിനു എതിര്വശം.
49.                       തിരുവനന്തപുരം തിരുവനനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനു നേരെ എതിർവശത്ത് ഒരു ദോശക്കട, ഹോട്ടലിനു പേരൊന്നും ഇല്ല,എം.ആർ.എഫ് ഷോറൂമിനു നേരെ എതിർവശം ദോശ,പപ്പടം,കിഴങ്ങ് കറി,തക്കാളിക്കറി,ഉപ്പും മുളകും,പപ്പടം,പയർ,തൈര് വട,രസ വട.ദോശ പ്രേമികൾക്ക് പറ്റിയ ഹോട്ടൽ,ദോശ മാത്രമേ കിട്ടൂ രാവിലെയും ഉച്ചക്കും ഒക്കെ പോയാൽ അൽപ്പം വെയ്റ്റ് ചെയ്യേണ്ടി വരും അത്രക്ക് തിരക്കാണു.
50.                       തിരുവനന്തപുരം പാര്ക്ക് രാജധാനി,ഉള്ളൂര് ബുഫെ (179/- ഒരാള്ക്ക്).
51.                       തിരുവനന്തപുരം ബ്രദേഴ്സ് ഹോട്ടല് - പേരൂര്ക്കട. കവലയില് തന്നെ ബീഫ് കറി.
52.                       തിരുവനന്തപുരം പ്ലാമൂട്. സോണി സര്വീസ് സെന്റര് ഇരിക്കുന്ന റോഡില് അവിടുന്ന് സ്വല്പം മുന്നോട്ട് പോയാല് വലതുഭാഗത്തായി ഒരു വീട് കടയാക്കി മാറ്റിയത് ഊണും മീനും. നെത്തോലി (കൊഴുവ) പീരയോ വറുത്തതോ ഒക്കെ കിട്ടും.
53.                       പത്തനംതിട്ട തോംസണ് ഹോട്ടല്, മന്നാര് കവല, പരുമല പള്ളിയിലേക്ക് തിരിയുന്ന സ്ഥലം താറാവ് റോസ്റ്റ് & പൊറാട്ട ആറ് മണിയ്ക്കകം താറാവ് കറി തിര്ന്നുപോവും.
54.                       പത്തനംതിട്ട എവർഗ്രീൻ ഹോട്ടൽ, ഗാന്ധി പ്രതിമയുടെ അടുത്തായി പോസ്റ്റോഫീസ് റോഡിൽ മട്ടൻ ചാപ്സ്, മട്ടൻ ലിവർ ഫ്രൈ.
55.                       കൊല്ലം കരുനാഗപ്പളളി മോത്തിമഹൽ ഫാമിലി റസ്റ്റോറൻറ്റിൽ( kc centre ൽ) നോർത്തിന്ത്യൻ വിഭവങ്ങളും 20ൽ പരം ബിരിയാണിയും99രൂപയ്ക്ക് നാടൻ ഊണും.
56.                       കൊല്ലം മദേഴ്സ് കിച്ചണ് തിരു.പുരത്തു നിന്നും ആലപ്പുഴയ്ക്ക് പോവുമ്പോള് NH-ല് ഇടതു വശത്ത്, ഡംറോയുടെ ഷോറൂം (വലത്ത്) കഴിഞ്ഞ് വരുന്ന റിലയന്സ് പമ്പിന് (ഇടത്ത്) തൊട്ടുമുന്പ്. (അവിടെയൊരു ആര്യാസും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.) അപ്പം (വെജ്, മുട്ട, ഇറച്ചി കറികളൊക്കെയുണ്ട് കൂട്ടിന്).
57.                       കൊല്ലം കരുനാഗപ്പള്ളിയില് സ്റ്റാന്റ് നു opposite പുട്ട് കട പുട്ടും ബീഫ് രാത്രി തുറന്നിരിക്കുന്നതായിരിക്കും.
58.                       കരുനാഗപ്പള്ളി ഹൈദേഴസ് ദംബിരിയാണി. കിടിലൻ ഭക്ഷണം..മോഡൽ സ്കൂളിന് എതിർവശം.
59.                       കൊല്ലം കരുനാഗപ്പള്ളി - KMML കഴിഞ്ഞ് ഇടപ്പള്ളിക്കോട്ട എന്ന ജം. അവിടെ റഹുമാനിയ ഹോട്ടൽ പത്തിരി, പൊറോട്ട, അപ്പം, മുട്ടക്കറി അടിപൊളി. ഉച്ചയ്ക്ക് നല്ല ബിരിയാനി.
60.                       കൊല്ലം ഹോട്ടല് സിബി, കെ.എസ്.ആര്.ടി.സി ബസ്സ്റ്റന്ഡിനു എതിര്വശം മീന്,കപ്പ.
61.                       കൊല്ലം കൊല്ലത് ചവറയില് N H നു സമീപം .ഉള്ള തട്ടുകട മീന് തലയും ചീനിയും {കപ്പ}.
62.                       കൊല്ലം ആശ്രാമം മൈതാനത്തിനു വടക്കേ അറ്റത് ട്രാഫിക് സ്റ്റേഷന് കഴിഞ്ഞ് ഗവ്:ആയുര്വേദ ആശുപത്രിയുടെ മുന്നില് കള്ള് സോഡയും പാല് സര്ബത്തും എപ്പോ ചെന്നാലും അവിടെ ക്യൂ നിന്നലെ രണ്ടും കിട്ടു.! ഒരു smokers കോര്ണര് ഉം അവിടെ തന്നെ ഉണ്ട്.
63.                       കൊല്ലം സലാം സ്റ്റോഴ്സ്,വിമല ഹൃദയയ്ക്ക് സമീപം ചിന്നക്കട പാല് സര്ബത്ത്,പാലില് പഞ്ചസാരലായനിയും സബ്ജാരിയും ചേര്ത്തുണ്ടാക്കുന്നതാണ് ഈ സര്ബത്ത്.
64.                       കൊല്ലം സലീം ഹോട്ടല്, ചിന്നക്കട, ബീച്ച് റോഡ്,ഓപ്പസിറ്റ് ലെവല് ക്രോസ് മട്ടണ് കറി, മട്ടണ് ബിരിയാണി.
65.                       കൊല്ലം ഫയല്വാന് ഹോടല്, മെയിന് റോഡ് ഊണ്, അപ്പം,പൊറോട്ട, നെയ്മീന്,മട്ടണ് കറി.
66.                        കൊല്ലം അമ്മാവന്റെ ചായകട,കഞ്ചങ്കാട് കാഷ്യൂ ഫാക്ടറിയുടെ സൈഡില് കൂടി അകതേക്കു പോയി ആദ്യം വരുന്ന റൈറ്റ് എടുത്തു മുന്നോട്ടു പോയാല് വലതുവശത്ത് പൊറോട്ടയും മുട്ടക്കറിയും.
67.                       കൊല്ലം തിരുമുല്ലവാരം ഷാപ്പിനടുത്ത് മിന് വിഭവങ്ങള് ലഭിക്കുന്ന സ്ഥലമുണ്ട് എല്ലാത്തരം കടല് കായല് ഭക്ഷണങ്ങളും ഓര്ഡര് നല്കിയാല് മാംസ വിഭവങ്ങളും ഒരുക്കും.
68.                        കൊല്ലം സര്ബത്ത് കട, കപ്പലണ്ടി മുക്ക്, ക്രെസന്റ് കാര് പാലസിന്റെ അടുത്ത കട നാരങ്ങ നറുനീണ്ടി സര്ബത്ത്.
69.                       കൊല്ലം ഡെല്ഹി കഫേ, മെയ്ന് റോഡ്,രാധാസ് എജന്സീസിന്റെ സൈഡിലൂടെ ഉള്ള വഴിയിലൂടെ അകതെക്കു ചെല്ലുമ്പോള് ലെഫ്റ്റ് സൈഡില് വെജ് ഫുഡ്.
70.                       കൊല്ലം എഴുത്താണി ടീ ഷോപ്പ്, കേരളപുരം http://www.youtube.com/watch?v=-5hdAsgg36E.
71.                       കൊല്ലം ഭാരത് കഫേ, പുതിയകാവ്, കരുനാഗപ്പള്ളി മട്ടന് കറിയും പൊറോട്ടയും.
72.                       കൊല്ലം കടപ്പാക്കട ദേവലോകം പോത്ത് റോസ്റ്റ്.
73.                       കൊല്ലം കൊട്ടാരക്കര ആര്യഭവന് (പോറ്റി ഹോട്ടല്).
74.                       കൊല്ലം കൊട്ടാരക്കര റെയില്വേസ്റ്റേഷനു പരിസരത്തെ തട്ടുകട (രാത്രിയില് മാത്രം) ബീഫ് ഫ്രൈ.
75.                       പാലക്കാട് റെയില്വേ സ്റ്റേഷന് (ഒലവക്കോട്) നേരെ മുന്പില് ഉള്ള "മണീസ് കഫെ അട.
76.                       പാലക്കാട് ഒരു സ്വാമിയുടെ ടീ ഷോപ്പ്,കല്പ്പാത്തി ഒരുമാതിരി പെട്ട എല്ലാ എണ്ണ പലഹാരങ്ങളും കിട്ടും.. എല്ലാം നെയ്യില് ഉണ്ടാക്കുന്നത്.
77.                       പാലക്കാട് രാമശേരി- (പാലക്കാടു നിന്നും ഒരു പത്തു കിലോമീറ്റര് ദൂരമേ ഉള്ളൂ രാമശേരിക്ക്) ഇഡ്ഡലി സാദാ ഇഡ്ഡലി പോലെ അല്ല... അവിടെ പല വീടുകളിലും ഇതുണ്ടാക്കി പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി വിടുന്നുണ്ട്...കടകളിലേക്കും ഹോട്ടലുകളിലേക്കും...ഒക്കെ.
78.                       പാലക്കാട് കണ്ണപ്പേട്ടന്റെ ചായക്കട, പാലക്കാട് ജില്ലയില്, വണ്ടിത്താവളം (തൃശൂര് - പൊള്ളാച്ചി റൂട്ടില്) KKMHSS നു എതിര്വശത്തു ഇഡ്ഡലി.
79.                       പാലക്കാട് പാലക്കാട് നിന്നും ത്രിശൂര് പോണ വഴി കുതിരാന് കയറ്റം എത്തുന്നതിനു തൊട്ടു മുന്നേ പീച്ചി ഡാമിന്റെ കൈവഴിയായുള്ള പുഴയുടെ കരയില് വാണിയമ്പാറ പാലത്തിനു മുട്ടിയുള്ള ഒരു കറുത്ത് പുക പിടിച്ച വളരെ പഴക്കം തോന്നിക്കുന്ന ചായക്കട കാട മുട്ട, താറാമുട്ട.
80.                        പാലക്കാട് ആലത്തൂർ മെയിൻ റോഡ് ജംക്ഷനിലുള്ള SNR ചിപ്സ് ബനാന ചിപ്സ്, ഹലുവ, മറ്റു പല വറുത്ത ഐറ്റംസും, ഉണ്ണിയപ്പം, തുടങ്ങി പലവിധ ഐറ്റംസ്.
81.                       പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിനടുത്ത് മാഞ്ഞൂരാൻ ഹോട്ടൽ ബിരിയാണി.
82.                       പാലക്കാട് യാക്കര പാലത്തിന്റെ അടുത്ത് ഒരു ചെറിയ ഹോട്ടല് മീന്.
83.                       പാലക്കാട് പാലക്കാടുനിന്നും ചെര്പുലശ്ശേരി വഴി പോകുമ്പോള് അഴിയന്നൂര് എന്നസ്റൊപ്പില് ഒരു ചെറിയ ചായക്കടയുണ്ട് ദോശ.
84.                       പാലക്കാട് വിത്തുണ്ണി സ്ട്രീറ്റ െകാത്തു െപാേറാട്ട.
85.                       പാലക്കാട് മധുവനം ഷാപ്; മലമ്പുഴയ്ക്കു േപാണ വഴിയില് കാട ഫ്രൈ.
86.                       പാലക്കാട് ഹോട്ടല് നൂര്ജഹാന്,മുനിസിപല് ബസ്സ്റ്റാന്ഡിനു സമീപം,പാലക്കാട് ബിരിയാണി.
87.                       പാലക്കാട് അശോക് ഭവന് വെജ് ഹൊട്ടല്,സുല്താന് പേട്ട് ജന്ക്ഷനു സമീപം സാമ്പാര് വട.പാലക്കാട് സിവില് സ്റ്റേഷനു പിന്നിലെ ചായക്കട ഊണ്, ഫിഷ് ഫ്രൈ.
88.                       പാലക്കാട് വിക്ടൊരിയ കോളേജിനു മുന്പിലെ തട്ടുകടകള് പരിപ്പുവട,മുളകു ബജ്ജി, മുട്ട ബജ്ജി, ചമ്മന്തി.
89.                       പാലക്കാട് ചുണ്ണാമ്പുതറ ജങ്ക്ഷനിലെ തട്ടുകടകള് പരിപ്പുവട,മുളകു ബജ്ജി, മുട്ട ബജ്ജി, ചമ്മന്തി.
90.                       പാലക്കാട് ജോസേട്ടൻസ് കഞ്ഞിക്കട, പാലക്കാട് സുൽത്താൻ പേട്ട റോഡിൽ ജോബീസ് മാളിനും അശോക ഹോട്ടലിനും ഇടയ്ക്കുള്ള ഇടവഴിയിൽ കയറിയാൽ കഞ്ഞിക്കടയുടെ ബോർഡ് കാണാം കഞ്ഞിക്കട കാണണമെങ്കിൽ അതിലേ അകത്തോട്ടു കയറണം കഞ്ഞിക്കു കൂട്ടായിട്ട് സകലമാന സീഫുഡും കിട്ടും.
91.                       ഇടുക്കി തൊടുപുഴ -ഹോട്ടൽ വുഡ്ലാൻസ്(ഒപ്പ് ടവുൺഹാൾ) വെജ് - മസാല ദോശ, നൈറോസ്റ്റ്, ഉഴുന്നുവട.
92.                       ഇടുക്കി തൊടുപുഴ മൂലമറ്റം റോഡില് പെട്രോള് പമ്പിനു എതിര് വശത്ത് ഒരു ചെറിയ ഹോട്ടല് ഉണ്.
93.                       ഇടുക്കി തൊടുപുഴ ടൌണില് നിന്നും വെങ്ങള്ളൂരിലേക്ക് പോകുമ്പോള് വെങ്ങല്ലൂര് telephone എത്തുന്നതിനു മുന്പ് ഇടതു വശത്ത് ഒരു ടീ ഷോപ്പ് ഉണ്.
94.                       ഇടുക്കി ഇന്ത്യന് ഹോമെലി ഫുഡ്, മൂന്നാര്ക്ക് പോകുമ്പോള് അടിമാലി ടൌണില് തന്നെ,കോതമംഗലത്തു നിന്നു വരുമ്പൊ അടിമാലി ബസ് സ്റ്റാന്റിലേക്കു ഇറങ്ങുന്നതിന്റെ തൊട്ടടുത്ത വളവില് ഇടതു വശത്തായി ഒരു മുസ്ലിം പള്ളി ഉണ്ട്. അതിന്റെ എതിര്വശത്ത് റോഡില് നിന്ന് താഴെ ഇറങ്ങി ഒരു ഓടിട്ട വീടിന്റെ മുന്നില് ഒരു പന്തല് ഒക്കെ ഇട്ട സംഭവം ആണ് കപ്പ മീന് കറി , അത് പോലെ പിടി - കോഴിക്കറി , പിന്നെ കപ്പ ബിരിയാണി അവരതിനെ ഏഷ്യാട് ennaanu പറയുക തുടങ്ങി നല്ല നാടന് വിഭവങ്ങള്.
95.                       ഇടുക്കി ഹോട്ടല് എവെരെസ്റ്റ് ഉണങ്ങിയ വറത്ത്.
96.                       ഇടുക്കി മൂന്നാറില് ഗാന്ധി പ്രതിമയുടെ പുറകുവശത്തുള്ള ആര്യഭവന് വെജിറ്റേറിയന് ഹോട്ടല്.
97.                       ഇടുക്കി പുതിയമൂന്നാറിലെ ബസ് സ്റ്റോപ്പിനടുത്തായി ചെറീയ ഉന്തു വണ്ടികളില് വൈകുന്നേരം ആയാല് പല തരത്തിലുള്ള ബജ്ജികള്.
98.                       ഇടുക്കി കോതമംഗലം അടിമാലി റോഡില് ( NH - 49) നേര്യമംഗലം കാടു കഴിയുമ്പോള് പത്താം മൈല് എന്നൊരു സ്ഥലത്ത് ഷാപ്പ് ല്ലാ തരത്തിലുമുള്ള ഇറച്ചിക്കറികളും മോശമല്ലാത്ത നിലവാരമുള്ള മീന് കറികളും ഫാമിലി ആയി കഴിക്കാനുള്ള സൌകര്യം ഉണ്ട്.
99.                       കോട്ടയം കരിമ്പിന്കാല ഷാപ്പ്, ചങ്ങനാശ്ശേരി കോട്ടയം റൂട്ട് കരിമീന് ഫ്രൈ. (നൂറ്റി അമ്പത് രൂപ) ഇലയില് വെച്ച് ഫ്രൈ ചെയ്തതാണ്.കിടിലന് സാധനം.ഒപ്പം കപ്പയും വാങ്ങണം. വെളിയില് ഉള്ള കുടിലുകളില് ഒറ്റയ്ക്ക് അല്ലെങ്കില് കൂട്ടുകാരോടൊത്ത് പോവുന്നെങ്കില് ഇരിക്കുക.ഭാര്യ കൂടെയുണ്ടെങ്കില് അകത്ത് എ.സി.റൂം ഉണ്ട്.അവിടെ ഇരുന്നു കഴിക്കുക. നല്ല വിശപ്പുണ്ടേങ്കില് അവിടുത്തെ ഡക്ക് കറിയും ഫിഷ് മോളിയും കൂടെ കഴിക്കുക. എന്ത് കഴിച്ചാലും കഴിച്ചില്ലെങ്കിലും അവിടുത്തെ കരിമീന് ഫ്രൈ കഴിക്കാന് മറക്കരുത്. ജീവിതത്തില് ഒരനുഭവം ആണത്.കള്ള് കുഴപ്പമില്ല.കുടത്തില് ആണ് കിട്ടുന്നത് കരിമ്പിൻകാല തറവാട്ടുകാർ നടത്തിയിരുന്ന ഷാപ്പല്ല ഇപ്പൊ നിലവിലുള്ളത്. അവർക്കിപ്പൊ ഷാപ്പില്ല. ഹോട്ടൽ മാത്രമെയുള്ളൂ. പഴയ കരിമ്പിൻകാല നിന്നിരുന്ന ഭാഗം ഇപ്പോ കരിമ്പിൻകാല ഷാപ്പ് നടത്തുന്നവർ വാങ്ങി അതിനു കരിമ്പിൻകാല എന്ന് പേരിട്ട് പഴയ ഷാപ്പിന്റെ നല്ല പേരുപയോഗിച്ച് നടത്തുന്നു.കോട്ടയം ഭാഗത്തുന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുംപ്പോ ആദ്യം കാണുന്നത് ഡ്യൂപ്ലി കരിമ്പിങ്കാലയും അവിടൂന്ന് ഒരു കിമീറ്റർ മാറീയാൽ കാണുന്ന ഹോട്ടൽ ഒറിജിനൽ കരിമ്പിൻ കാലയുമാവുന്നു.
100.                    കോട്ടയം ട്രിവാന്ഡ്രം ചിക്കന് കോര്ണര് പൊരിച്ച കോഴീം ചപ്പാത്തീം നാരങ്ങ വെള്ളവും.
101.                    കോട്ടയം ചങ്ങനാശേരിക്ക് ഒരു കിലോമീറ്റര് പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ റൂട്ടില് ( ഒന്നാംപാലം ബസ്സ് സ്റ്റോപ്പ് ) അമ്പാടി ഷാപ്പ് ഉച്ചക്കത്തെ ഊണ് മുതല് എല്ലാ സാധനവും.
102.                    കോട്ടയം ചങ്ങനാശ്ശേരീല് നിന്ന് ഒരു പ്രൈവറ്റ് ബോട്ട് എടുക്കുക നേരെ ആര് ബ്ലോക്കിന് വച്ച് പിടിക്കുക . അവിടെ എത്തുന്ന വരെയുള്ള വഴി ചിലവിനു ബോട്ട് ജട്ടിയിലേക്ക് തിരിയും മുന്നേ വലത്തോട്ട് ഉള്ള വഴിയില് വണ്ടി പേട്ട ഷപ്പില്നിന്നുഒരു നാലു കുടം കരുതിക്കോ,ആര് ബ്ലോക് എത്തിയാല് പറയുന്ന സാധനം കിട്ടും താറാവ് കൊഞ്ച് ഞണ്ട് കപ്പ കക്കയിറച്ചി ഷാപ്പ് ഐറ്റംസ്.
103.                    കോട്ടയം മുല്ലപ്പന്തല്, വൈക്കം-കാഞ്ഞിരമറ്റം റോഡ് കരിമീന് കറി, കരിമീന് ഫ്രൈ, പോത്തിറച്ചി ഫ്രൈ, താറാവ് ചാപ്സ്. പന്നി ചാപ്സ്, പന്നി ഫ്രൈ. കാട ഫ്രൈ. മുയല് റോസ്റ്റ്, ആമ, കൂന്തല്, ഞണ്ട് റോസ്റ്റ്.
104.                    കോട്ടയം ചേര്ത്തലയില് നിന്നും തണ്ണീര്മുക്കം ബണ്ട് വഴി കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുമ്പോള് (വൈക്കം - കൈപ്പുഴമുട്ട് -കോട്ടയം റൂട്ടില് തന്നെ ) അച്ചിനകം, തറവാട് എന്ന രണ്ടു ഷാപ്പുകള് ഉണ്ട് വിവിധ തരം കറികള് ഫാമിലി കള്ളുഷാപ്പ്.
105.                    എറണാകുളം മൂവാറ്റുപുഴ നാനാ ഹോട്ടല്, കച്ചേരിതാഴത്ത് ചിരട്ടപുട്ട് ബീഫ് കറി.
106.                    എറണാകുളം മൂവാറ്റുപുഴ നൂറ്റി മുപ്പതു കവലയിലെ ഷാപ്പ് പന്നി കറി.
107.                    എറണാകുളം മൂവാറ്റുപുഴ ഹോട്ടൾ ധന്യാ (വെള്ളൂർകുന്നം) ഊണു, മീൻ കറി, പൊറോട്ട, മട്ടൻ ചാപ്സ്, ഇടിയപ്പം.
108.                    എറണാകുളം മൂവാറ്റുപുഴ ഹോട്ടൽ നന്ദനം (വെള്ളൂർകുന്നം) ഊണു, കൊഴുവ പൊരിച്ചതു, പായസം.
109.                    എറണാകുളം മൂവാറ്റുപുഴ, ഹോട്ടൽ കോഫി ബ്രവുൺ(കച്ചേരിതാഴം) നോൺ വെജ് - ബിരിയാണി, ചൈനീസ്, പൊറോട്ട, ഇൻഡ്യൻ etc.
110.                    എറണാകുളം മൂവാറ്റുപുഴ,ഹോട്ടൽ സഹാരി(വാഴപ്പിള്ളി, MC റോഡ്, മുവാറ്റുപുഴയിൽ നിന്നു 3 കി മി ബിരിയാണി (മട്ടൺ, ചിക്കൻ, ബീഫ്, മീൻ), ചൈനീസ്, ഇൻഡ്യൻ.
111.                    എറണാകുളം ഹോട്ടൽ അമൃത- മൂവാറ്റുപുഴ-യിൽ നിന്നും എറുണാകുളം പോകുന്ന വഴിയിൽ (5 കി മി from Nehru park) കടൽ വിഭവങ്ങൾ - കരിമീൻ, കൂന്തൽ, ചെമീൻ, കക്ക, ഞണ്ട്, കൂടാതെ താറാവു, കോഴി,ബീഫ്.
112.                    എറണാകുളം ആനിക്കാട് കള്ള് ഷാപ്പ്, മൂവാറ്റുപുഴയില് നിന്നും തൊടുപുഴയ്ക്ക് പോകുന്ന വഴി.
113.                    എറണാകുളം എറണാകുളത്ത് പഴയ പ്രസിഡന്സി ഹോട്ടലിനടുത്ത് ചെറിയൊരു ചായ്പില് മീൻ ഐറ്റംസും ഊണും.
114.                    എറണാകുളം ആലുവ- ഹോട്ടൽ റോയൽ(ബാങ്ക് കവല), ഫ്രൈഡ് റൈസ്, ചിക്കൻ, ഷവർമ്മ, ബിരിയാണി, നെയ്ച്ചോർ, ബീഫ്, മട്ടൻ, ബേക്കറി.
115.                     എറണാകുളം ആലുവ-ഹോട്ടൽ ഗ്രാന്റ് (പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന്റെ അടുത്ത്) നെയ്ചോർ, പത്തിരി , ബീഫ് , ബിരിയാണി.
116.                     എറണാകുളം പെരുമ്പാവൂർ -മൈത്രി തട്ട് കട(കാലടി കവല) നയ്ചോർ, ബീഫ്, ബിരിയാണി(ചിക്കൻ, ബീഫ്, ചെമ്മീൻ) 5 മണി മുതൽ 11 മണി വരെ.
117.                    എറണാകുളം പെരുമ്പാവൂർ - ഹോട്ടൽ അപ്സരാ(കാലടി കവല) ആട് ലിവർ + വെള്ളയപ്പം, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി.
118.                     എറണാകുളം പെരുമ്പാവൂർ- ഹോട്ടൽ സഫയ്ർ(സീമാസിന്റെ അടുത്ത്) ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി.
119.                    എറണാകുളം പെരുമ്പാവൂർ- ഹോട്ടൽ റോയൽ ബേക്കേസ്(മക്ക മസ്ജിദ് അടുത്ത്) ഫ്രൈഡ് റൈസ്, ചിക്കൻ, ഷവർമ്മ, ബിരിയാണി, നെയ്ച്ചോർ, ബീഫ്, മട്ടൻ, ബേക്കറി.
120.                    എറണാകുളം പെരുമ്പാവൂർ-ഹോട്ടൽ ശരവണാ ഭവൻ(ടൗണ് ജുമാ മസ്ജിദിന്റെ ഓപ്പസിറ്റ്) വെജിറ്റേറിയൻ - മസാല ദോശ, നൈ റോസ്റ്റ്, പൂരി മസാല, ചായ, വട.
121.                     എറണാകുളം എറണാകുളം ബ്രോഡ്വേയിലെ പഞ്ചാബിഹൌസ് പഞ്ചാബി നോര്ത്ത് ഇന്ത്യന് വിഭവങ്ങള്.
122.                     എറണാകുളം എറണാകുളം ഷെനായിസ് ജങ്ക്ഷനിലെ ഹോട്ടല് ബുഹാരി ബീഫ് ഡ്രൈ ഫ്രൈ യും ചെമ്മീന് മസാലയും.
123.                     എറണാകുളം മലബാര് റെസ്ടോരന്റ് , ഇടപ്പള്ളി ടോല് ജങ്ക്ഷനില് തന്നെ ചിരട്ട പുട്ട്, കോഴി , താറാവ്, ആട്, മാട്, തരാ തരത്തിലെ മീന് വിഭവങ്ങള്, കല്ലുമ്മക്കായ (എറണാകുളം ഭാഗത്ത് അധികം സ്ഥലങ്ങളില് സുലഭമല്ല ഈ കല്ലുമ്മക്കായ) എന്നിങ്ങനെ പല നോണ് വെജ് വിഭവങ്ങളും.
124.                     എറണാകുളം ഏറണാകുളം പുല്ലേപടി അടുത്ത് (സീ പീ ഉമ്മര് റോഡ് ) ഹോട്ടല് സെഹിയോന് മീന് മുട്ട,മീന് പറ്റിച്ചത്.
125.                     എറണാകുളം കായിക്കാസ് ഹോട്ടല് ബിരിയാണി.
126.                    എറണാകുളം കൊങ്ങിണിയുടെ കട,തുറവൂര് ജങ്ഷന്, ആലപ്പുഴ എറണാകുളം ഹൈവേയില് ദോശയും ചമ്മന്തിയും രസവടയും.
127.                    എറണാകുളം മുല്ലപ്പന്തല്,തൃപ്പൂണിത്തുറ മുയല് റോസ്റ്റ് & ഞണ്ട് കറി.
128.                     എറണാകുളം പൈ ബ്രദേര്സിന്റെ പൈ തട്ട് കട 30 തരം ദോശ.
129.                    എറണാകുളം റപ്പായിയുടെ തട്ടുകട ,പാലാരിവട്ടം- ആലപ്പാട്ടിനടുത്ത്, പൊറോട്ട, ചിക്കൻഫ്രൈ റപ്പായീസ് തട്ടിന്പുറം എന്നാ പേരില് അവരുടെ ബ്രാഞ്ച് പലരിവട്ടോം റൌണ്ടില്.
130.                     എറണാകുളം മറൈന് ഡ്രൈവിനു അടുത്തുള്ള ബിംബീസ്.
131.                    എറണാകുളം ഹോട്ടൽ ആര്യാസ് (ഹൈകോർട്ട് junction) വെജ് - സ്പെഷ്യൽ മീൽസ് (ഉച്ചക്ക്), മസാല ദോശ, എല്ലാ വെജ് വിഭവങ്ങളും.
132.                    എറണാകുളം ഹോട്ടൽ റഹ്മാനിയ, കലൂർ ടെണ്ടർ ചിക്കനും ചപ്പാത്തിയും, നാരങ്ങ വെള്ളം,കയ്പ്പുള്ള നാരങ്ങ അച്ചാർ കേത്തൽ ചിക്കന്റെ - റഹ്മാനിയ തിരുവനന്തപുരം branch.
133.                    എറണാകുളം ഹൊട്ടല് ആര്യ, കാക്കനാട് ബസ്സ്റ്റാന്ഡില്, കോ-ഓപ് ഹോസ്പിറ്റലിന് എതിര്വശം മീല്സ്, കപ്പ,മീന്കറി.
134.                    എറണാകുളം കൊച്ചി പട്ടിമറ്റം ജങ്ക്ഷനിലെ കള്ളുഷാപ്പ്, കോലഞ്ചേരിക്കു പൊകുന്ന റോഡിന്റെ തുടക്കത്തില് തന്നെ ചെമെമെന് ഫ്രൈ, അയല ഫ്രൈ, ലിവര് ഫ്രൈ, കപ്പ.
135.                    എറണാകുളം പിക്ക് ആന്ഡ് ബൈറ്റ് , ‘കൊച്ചി വൈറ്റില-ഇടപ്പള്ളി ബൈപാസില് മെഡിക്കല് ട്രസ് ഹോസ്പിറ്റലിനു എതിര്വശം അറേബ്യന് ഫുഡ്.
136.                    എറണാകുളം കൊച്ചി ചിറ്റേത്ത്കര കൊച്ചിന് ബാര്ബിക്യൂചിക്ക്ന്/ഫിഷ് ബാര്ബിക്യൂ, കപ്പ.
137.                    എറണാകുളം ഫോര്ട്ട്കൊച്ചിയില് ഡാല് റൊട്ടിയുടെ ഒരു സ്ഥലം ഉണ്ട് പരേഡ് ഗ്രൌണ്ടിന് മുന്വശം വന്നിട്ട് ഏതേലും ഓട്ടോകാരനോടു ചോദിച്ചാല് മതി ദാല്-റോട്ടി.
138.                    എറണാകുളം മട്ടാഞ്ചേരി പുതിയ റോഡിലുള്ള ഹനീഫ് ഇക്കയുടെ കട ഇറച്ചി ചോറ്.
139.                    എറണാകുളം വീഗലാണ്ടിലെക് പോകും വഴി "കാടാംബ്ര.
140.                    എറണാകുളം തോപ്പുംപടി beverage corporationu അടുത്തു ഈവെനിംഗില് ഒരു തട്ടുകട ഉണ്ടാവാറുണ്ട് മുട്ട ബജ്ജി.
141.                    എറണാകുളം ഓജീന് - മറൈന് ഡ്രൈവ്, മറൈന് ഡ്രൈവില് എസ്ബിഐയുടെ അരികിലുള്ള, ബ്രോഡ്വേയിലേക്ക് പോകുന്ന ഇടവഴിയില് മലബാര് പലഹാരങ്ങള് - ഇറച്ചിപ്പത്തിരി, ചട്ടിപ്പത്തിരി അങ്ങനെ ഒരു കൂട്ടം. മെനു ഇവിടെ - http://yfrog.com/kec6tidj.
142.                    എറണാകുളം ഫോര്ട്ട്കൊച്ചി ബസ് സ്റ്റാഡിനു സൈഡില് മീന് വാങ്ങി കൊടുത്താല് കറി വെച്ചു തരുന്ന കട മീന് കറി.
143.                    എറണാകുളം മാഞാലി കുന്നുകരയിലെ ഷാപ്പുകള്, നെടുമ്പാശേരി എയര്പോര്ട്ടിനു സമീപം മീന്കറി.
144.                    എറണാകുളം നെട്ടൂര് ഷാപ്പ്, നെട്ടൂര് ബോട്ട് ജെട്ടിക്ക് സമീപം ഫാമിലി കള്ളുഷാപ്പ് ഏറണാകുളം വൈറ്റില ജംക്ഷന് നിന്നു ചേര്ത്തലയ്ക്ക് പോകുമ്പോള് ജീ എം മൊടൊര്സ്, നിപ്പോണ് ടൊയോട്ട എന്നിവ കാണാം. അവിടെ നിന്നു ആരോടെങ്കിലും നെട്ടൂര് ഷാപ്പിലേക്കുള്ള (നെട്ടൂര് ബോട്ട് ജെട്ടിക്ക് അടുത്താണ് സ്ഥലം) വഴി ചോദിച്ചാല് മതി.,കൈലാസത് കുടുംബം നടത്തുന്ന ഈ ഓപ്പണ് എയര് ഷാപ്പില് എത്താം.
145.                    എറണാകുളം ചെറായി ഗൌരീശ്വരം നടയുടെ എതിര്വശത്തൂടെ പത്തടി നടക്കുമ്പോള് കാണുന്ന വീട് ചൂടന് പുട്ട് ബിരിയാണി. rs 25/plate കപ്പയും പോട്ടിയും ഉണ്ട്.
146.                    എറണാകുളം വൂരില് നിന്നും കൊടുങ്ങല്ലൂര് പോകുന്ന വഴി മൂത്തുകുന്നത്തിനടുത്തു ഒരു തട്ടുകട കപ്പ, പോട്ടി, ബീഫ് ഫ്രൈ, ബീഫ് മാപ്പസ് തുറക്കുന്നത് വൈകീട്ട് 6 മണിക്ക് ശേഷം) ലോകേഷന്: http://tinyurl.com/thattukada.
147.                    ആലപ്പുഴ വൈദ്യന്റെ ഹോട്ടല്,മുഹമ്മക്കടുത്ത് കായിപ്പുറത്ത് കായലിനടുത്ത് മീൻ ഐറ്റംസ്.
148.                    ആലപ്പുഴ ഗോകുലം റസ്റ്റൊറെന്റ്,പിച്ചു അയ്യര് ജംഗ്ഷനില് നിന്നും വലത്തോട്ട് തിരിയുക. ശ്രീരാംമന്ദിര് കല്യാണമണ്ഡപത്തിന് എതിര്വശം ഇഡ്ഢലി, പൂരി മസാല.
149.                    ആലപ്പുഴ ഹോട്ടല് അന്നപൂര്ണേശ്വരി -ആലപ്പുഴ എസ്.ഡി കോലേജ് കഴിഞ്ഞു കുറച്ചു മുന്നോട്ടു പോവുമ്പൊള് (എറണാകുളം റൂട്ട്) വലതുവശത്ത് ഊണ്, മീന് ഐറ്റംസ്.
150.                    ആലപ്പുഴ ഹലായീസ്, കണ്ണൻവർക്കിപാലത്തിനടുത്തു സൌത്ത് പോലീസ് സ്റ്റേഷനോട് ചേര്ന്ന് ബിരിയാണി.
151.                    ആലപ്പുഴ ഹസ്സന്സ് ഹോട്ടല്'- ഹലായീസില് നിന്നും വീണ്ടും പടിഞ്ഞോട്ട് പോവുക തന്തൂരി ഐറ്റംസ്.
152.                    ആലപ്പുഴ ഹോട്ടല് മുരളി,,ഹരിപ്പാട് സ്പെഷ്യല് ചായ.
153.                    ആലപ്പുഴ ബ്രൂഫിയ ബേക്കറിയും ഹോട്ടലും, കലക്ട്രേറ്റ് ജങ്ങ്ഷൻ.
154.                    ആലപ്പുഴ ക്രീം കോര്ണ്ണര് ഹോട്ടല്, മുല്ലക്കല് ക്ഷേത്രത്തില് നിന്നും ഒരല്പം മാറി എതിര്വശം. മിക്കവാറും എല്ലാ വെജ് / നോണ്വെജ് വിഭവങ്ങളും. പനീര് / മഷ്റൂം.
155.                    ആലപ്പുഴയ്ക്കു പോകുംവഴി തോട്ടപ്പളളി പാലത്തിനോടു ചേർന്ന് കായൽ വിഭവങ്ങളും കടൽ വിഭവങ്ങളുംസ്പഷ്യൽ ബീഫ് റോസ്റ്റ്.
156.                    ആലപ്പുഴ വെട്ടക്കല് കടപ്പുറത്തെ ഷാപ്പ് വിവിധ തരം കറികള്.
157.                    ചെറായി ഗൌരീശ്വരം നടയുടെ എതിര്വശത്തൂടെ പത്തടി നടക്കുമ്പോള് കാണുന്ന വീട്.
158.                    ആലപ്പുഴ ചേര്ത്തലയില് നിന്നും തണ്ണീര്മുക്കത്തേക്കു പോകും വഴി McDowell ജംഷനിനടുത്തെ (എഞ്ചിനിയറിങ്ങ് കോളേജിലേക്ക് പോകും വഴി - വാരനാട് ജംങ്ക്ഷന്) ഷാപ്പ് വിവിധ തരം കറികള്, കാരി-വരാല് പൊള്ളിച്ചതാണ് സ്പെഷ്യല് ഫാമിലി ആയിട്ട് പോകാന് പറ്റിയ സ്ഥലമല്ല.
159.                    ആലപ്പുഴ ചേർത്തല റെയിൽവേ സ്റ്റേഷന്റെ എതിർവശം ഹൈവേയുടെ സൈഡിൽ, 2-3 മിനിട്ട് കൊണ്ട് നടന്നെത്താവുന്ന അകലത്തിൽ ഒരു ഷാപ്പ് കരിമീൻ പൊള്ളിച്ചത്.
160.                    ആലപ്പുഴ huts restaurant, ചേര്ത്തല റെയില്വേ സ്റ്റേഷനില് നിന്നും x - ray junction ലേക്കു പോകുന്ന വഴിയില് ഇടതു ഭാഗത്തായി വെജ് / നോണ് വെജ്.
161.                    ആലപ്പുഴ ഹോട്ടൽ ട്രാവങ്കൂർ പാലസ് - എറണാകുളത്തു നിന്നും ആലപ്പുഴക്ക് വരുമ്പോൾ ഹട്ട്സ് റസ്റ്റോറന്റ് കഴിഞ്ഞ് ഒരു 4-5 കി.മി. വലതു സൈഡ് വെജ് / നോണ് വെജ്.
162.                    ആലപ്പുഴ പട്ടണക്കാടിനു ശേഷം ആലപ്പുഴ-എറണാകുളം റൂട്ടിൽ, ഇടതു വശത്തായി ലക്ഷ്മിവിലാസം എന്ന ഒരു കൊച്ചു ഹോട്ടൽ ദോശ, പുട്ട്, കടല, പപ്പടം.
163.                    ആലപ്പുഴ ചേര്ത്തല കാര്ത്യായനി ഓട് ചേര്ന്നുള്ള വിനൂസ് പാര്ക്ക്.
164.                    ആലപ്പുഴ ഏവീസ് ഹോട്ടല്, ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് പുട്ട്, ഇടിയപ്പം,താറാവു കറി, ഫിഷ് മോളി, കരിമീന് ഫ്രൈ.
165.                    ആലപ്പുഴ കുട്ടനാട് ഡ്രൈവ് ഇൻ - ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജം കഴിഞ്ഞ് (ഏവീസ് ഹോട്ടലിനു ഒരു 200 മീ മുൻപ് ) താറാവ് റോസ്റ്റ്, വരാൽ വറുത്തത്, വാള കറി, കരിമീൻ വറുത്തതും, പൊള്ളിച്ചതും.
166.                    ആലപ്പുഴ ആലപ്പുഴ ബ്രദേഴ്സ് ഹോട്ടൽ, പഴയ മെഡിക്കൽ കോളേജിൽ (ഇപ്പോഴത്തെ ജന: ആശുപത്രി) നിന്ന് ബീച്ചിലേയ്ക്ക് പോകുന്ന വഴി, റെയ്ബാൻ ഹോട്ടലിന്റെ എതിർവശത്ത് ബിരിയാനി, താറാവ് റോസ്റ്റ്.
167.                    ആലപ്പുഴ സൊയമ്പു വിലാസം, മാവേലിക്കര കെ.എസ്.ആര്.ടീ.സി ബസ്റ്റാന്ഡിനു സമീപം ഒറ്റമുറിക്കട ഇഡലീം സാമ്പാറും.
168.                    ആലപ്പുഴ ദൈവം ഹോട്ടൽ, ഉദയാസ്റ്റുഡിയോയ്ക്കും പാതിരപ്പള്ളിക്കും ഇടയില് നല്ല ഊണ് മിതമായ നിരക്കിൽ.
169.                    ആലപ്പുഴ ആലപ്പുഴയിൽ നിന്നും മുഹമ്മയ്ക്കു പോവുമ്പോൾ കാവുങ്കലുള്ള എലിപ്പനത്ത്ഷാപ്പ് താറാവ് കറി.
170.                    ആലപ്പുഴ ആലപ്പുഴ വീരയ്യാ സ്റ്റുഡിയോയ്ക്ക് എതിർഭാഗത്തായുള്ള കട ഷാർജ്ജാ ജ്യൂസ്.
171.                    ആലപ്പുഴ മങ്കൊമ്പ് ഷാപ്പ് (ആലപ്പുഴയില് നിന്നും മങ്കൊമ്പില് ചെല്ലുക).
172.                    ആലപ്പുഴ കൈലാസം ഷാപ്പ് -മങ്കൊമ്പില് നിന്നും വലത്തേക്ക് ഒരു കിമീ.
173.                    ആലപ്പുഴ നെടുമുടിയില് ഇറങ്ങി, ഒരു ബോട്ട് വിളിക്കുക,കായല് മുരിക്കന്റെ പള്ളിവഴി പൊകുമ്പോള്, വട്ടക്കായലിലേക്ക് തിരിയും മുന്പ് പേരില്ലാത്ത, ഒന്നാംന്തരം ഷാപ്പുണ്ട് കള്ളും, കപ്പ മീന്, താറാവ്, തവള, കൊഞ്ച്.
174.                    ആലപ്പുഴ മിനി കല്പ്പകവാടി- ആലപ്പുഴയില് നിന്നും ചങ്ങനാശേരിക്ക് പോവുമ്പോള് പള്ളാത്തുരുത്തി പാലം കഴിഞ്ഞു അടുത്ത ബസ്സ് സ്റ്റോപ്പില് നിന്നും വലത്തേക്ക് 200 മീറ്റര് മാറി ഉള്ള ഷാപ്പ്.
175.                    ആലപ്പുഴ കോട്ടയത്തേക്ക് പോവുമ്പോള് തണ്ണീര്മുക്കം ബണ്ട് ഇറങ്ങി ചെല്ലുന്ന സ്ഥലം ആണ് വെച്ചൂര് .ആ കവലയില് നിന്നും വലത്തേക്ക് ഒന്നര കിലോമീറ്ററോളം പോകുവാനെങ്കില് പാടത്തിനു നടുക്ക് ഒരു ചെറിയ ഷാപ്പ് ചെറിയ മീന് ( ചെമ്പല്ലി , പരല് തുടങ്ങിയവ ) വറുത്തതും കറി വെച്ചതും.
176.                    ആലപ്പുഴ നൻമ ഷാപ്പ് (തട്ടയിൽ ഷാപ്പ്) ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിക്കു പൊവുമ്പോൾ കിടങ്ങറയിൽ നിന്നും ഇടത്തേക്കു പോവുക. ചിങ്ങവനം റൂട്ടിലെക്കു തിരിഞ്ഞു പൊകുമ്പോൾ പാടത്തിന്റെ നടുക്കാണ് ഷാപ്പ്
177.                    ആലപ്പുഴ പാര്വ്വതീ ഭവന്-ചെങ്ങന്നൂര് റെയില്വേസ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ ഓപ്പോസിറ്റ് സൈഡില് താറാവുമുട്ടക്കറി, ദോശ.
178.                    ആലപ്പുഴ ഷാപ്പ്- ചങ്ങനാശ്ശേരി നിന്നും ആലപ്പി റൂട്ടില് ഏടത്ത്വ തിരിഞ്ഞു പത്തു കിമി കഴിയുമ്പോള്.
179.                    ആലപ്പുഴ മാരാരിക്കുളത്തുള്ള ഒന്നാം നമ്പര് ഷാപ്പ് കാരി , വരാല് വറുത്തതിനു ബെസ്റ്റ്.
180.                    ആലപ്പുഴ മാന്നാര് ടൌണില് തോംസണ് ഹോട്ടല്, മാന്നാറില് നിന്നും പരുമല പള്ളിയിലേക്ക് തിരിയുന്ന സ്ഥലത്താണ് ഈ ഹോട്ടല് അപ്പവും താറാവ് റോസ്റ്റും.
181.                    ആലപ്പുഴ അമ്പലപ്പുഴയില് നിന്നും ഏടത്ത്വായിലേക്ക് പോവുന്ന വഴി തകഴി പാലം ഇറങ്ങി കഴിയുമ്പോള് തന്നെ ആദ്യം കാണുന്ന ഇടത്ത് വശത്തെ ഷാപ്പ് അപ്പവും പന്നിയിറച്ചിയും.
182.                    ആലപ്പുഴ തകഴിയില് നിന്നും എടത്വ റൂട്ടില് പോവുമ്പോള് തകഴിക്കു കിഴക്ക് വശം ഉള്ള സ്ഥലം ആണ് പച്ച ...അവിടെ ഒരു ഷാപ്പുണ്ട് ഷാപ്പിന്റെ പേരും പച്ച എന്ന് തന്നെ വരാല് വറുത്തതും വരാല് മുളക് കറിവെച്ചതും.
183.                    ആലപ്പുഴ കുമരകത്തിനുള്ള വഴിയിൽ ഇല്ല്ലിക്കൽ കഴിഞ്ഞ്, വലതു വശത്തായി, പാടത്തേക്ക് ഇറങ്ങി നിൽക്കുന്ന ഒരു ചെറിയ ഷാപ്പ്. രണ്ട് ചെറിയ ഹട്ട്’-കളുള്ള ഷാപ്പ് പൊടിമീനും കരിമീനും.
184.                    വയനാട് തിരുനെല്ലിയ്ക്കും തോൽപ്പട്ടിയ്ക്കുമുള്ള റോഡുകൾ വഴിപിരിയുന്നിടത്ത് (തെറ്റ്റോഡ്) ഉള്ള ചായക്കട ഉണ്ണിയപ്പം.
185.                    വയനാട് അശ്വതി ഭവന്-കുറുവ ദ്വീപിലേക്ക് പോകുന്ന വഴി ഹോംലി ഫുഡ് കിട്ടുന്ന ഒരു കട(വീട്) ഹോംലി ഫുഡ്, സ്പെഷ്യല് : ഉച്ചയൂണ് പ്രോപ്രയ്റെര് : ഉമേഷ്,ഫോണ് : 9745014451
a.                          നോട്ട് 1 : എല്ലാ വിഭവങ്ങളും മുന്കൂട്ടി ഓര്ഡര് ചെയ്യണം. ഒരുവിധം എന്തും കിട്ടും
b.                          നോട്ട് 2 : ജൂണ് മുതല് സെപ്തംബര് വരെയുള്ള മാസങ്ങള് വെള്ളപ്പൊക്കം പ്രമാണിച്ച് കട അടച്ച്ചിടുന്നതായിരിക്കും.
186.                    വയനാട് ഊട്ടുപുര, കല്പറ്റ ടൌണില് നവോദയ സ്കൂളിനു സമീപം നാടന് ഉച്ച ഭക്ഷണം വിത്ത് പായസം പകല് 12 മുതല് 3 വരെ.
187.                    വയനാട് കളക്ടറേറ്റിനടുത്തുള്ള പന്തിമൂല കുമാരന്റെ കട,മെയ്ന് റോഡില് ഗ്രീന് ഗേറ്റ്സ് ഹോട്ടലിലേക്കു തിരിയുന്ന കോര്ണറില് നാടന് ഉച്ച ഭക്ഷണം paayasam is not included,വര്ക്കിംഗ് ഡേയ്സില് മാത്രം.
188.                    വയനാട് ചെമ്മണ്ണൂര് ജ്വല്ലേര്സ് ജങ്ക്ഷന് കഴിഞ്ഞ് 100 മീറ്റര് കഴിഞ്ഞ് ലെഫ്റ്റ് സൈഡിലെ ഹോട്ടല് (കോശ്ജിക്കോടെക്കു പോകുന്ന വഴിക്ക്) ചിക്കന് ചുക്ക.
189.                    വയനാട് സുല്ത്താന് ബത്തേരിയില് ഹോട്ടല് ജൂബിലി പൊറോട്ട ലിവര് ഫ്രൈ, ചിക്കന് ബിരിയാണി രാവിലെ പത്ത് മണിയോടെ തീരും ലിവര് ഫ്രൈ.
190.                    വയനാട് സുല്ത്താന് ബത്തേരിയില് പ്രിന്സ് ഹോട്ടല് ലഞ്ച്.
191.                    വയനാട് സുല്ത്താന് ബത്തേരിയില് ബാംബൂ ഹോട്ടല് പൊറോട്ട, ബീഫ്, കപ്പ, ഫിഷ്.
192.                    മലപ്പുറം പെരിന്തൽമണ്ണ-പട്ടാമ്പി റോട്ടിൽ അടിവാരം കഴിഞ്ഞാൽ ഒരു വളവുണ്ട്. വളവിൽ ഒരു വീട് ദോശയും ചട്ട്ണിയും അതിരാവിലെ.
193.                    മലപ്പുറം റോയല് പ്ലാസ ഹോട്ടല്, പെരിന്തൽമണ്ണ .തന്തൂരി , അറേബ്യന് ഭക്ഷണം.
194.                    മലപ്പുറം മഞ്ചേരി ബിരിയാണി സെന്റർ ബിരിയാണി.
195.                    മലപ്പുറം പ്രൈവറ്റ് ബസ്സ്റ്റാന്റിനടുത്ത് ഹോട്ടൽ ഡെലീഷ്യ ചിക്കൻ ബ്രോസ്റ്റ്, ചിക്കൻ ഷവായ്.
196.                    മലപ്പുറം ഹോട്ടൽ പാലസ്,ജൂബിലി റോഡില് അബലതിന്റെ അടുത്ത് അറേബ്യൻ വിഭവങ്ങൾ.
197.                    മലപ്പുറം പുഴക്കാട്ടിരിയിൽ ആറുമണിക്ക് ശേഷം തുറക്കുന്ന ഒരു ഹോട്ടൽ ഇന്ത്യാഗേറ്റ് അരികൊണ്ടുള്ള ഭക്ഷണങ്ങൾ, കോഴി പൊള്ളിച്ചത്, മീൻ പൊള്ളിച്ചത്.
198.                    മലപ്പുറം ഗഫൂർക്കാസ് തട്ടുകട- മഞ്ചേരി പ്രൈവറ്റ് ബസ്സ്റ്റാന്റിനടുത്ത് പാണ്ടിക്കാട് റോഡിൽ കപ്പ, ബീഫ്, ചമ്മന്തി, പുട്ട്, കടല,ബോട്ടി.
199.                    മലപ്പുറം കോട്ടക്കുന്നിനടുത്തുള്ള വുഡ് ബൈന് ഹോട്ടൽ അറേബ്യൻ വിഭവങ്ങൾ.
200.                    മലപ്പുറം കൊണ്ടോട്ടി- വൈറ്റമിൻ കോർണർ ബിരിയാണി, അറേബ്യൻ വിഭങ്ങൾ. ആടുമന്തി, കഫ്സ, അൽഫഹം.
201.                    മലപ്പുറം കോട്ടക്കല് ചങ്കുവെട്ടിയിലെ ഫുഡ് പ്ലാസ’.
202.                    മലപ്പുറം തിരൂര് - കോട്ടക്കല് റോട്ടില് മമ്മാലിപ്പടിയില് പാടത്തേക്കുള്ള റോട്ടിലേക്ക് തിരിഞ്ഞ് ഏകദേശം 300 മിറ്റര് ഉള്ളിലേക്ക് പോയാല് ഒരു തട്ടുകടയുണ്ട്. പേരില്ല ബോട്ടി, ഓംലെറ്റ്, കപ്പ, കടല (പച്ചപ്പട്ടാണി).
203.                    മലപ്പുറം എടപ്പാളില് എമിറേറ്റ്സ് എന്ന പേരില് ഒരു ഹോട്ടല് എഗ് മസാല.
204.                    തൃശൂര് ഹോട്ടല് സഫയര്, ബസ്സ്റ്റാന്ഡിനു സമീപം ബിരിയാണി.
205.                    തൃശൂര് ഇരിങ്ങാലക്കുട കൊളൊംബോ ഹോട്ടല് ബീഫ് ഫ്രൈ/ചിക്കൻ ബിരിയാണി.
206.                    തൃശൂര് ചാവക്കാട് സെന്ററില് രഹ്മാനിയ ഹോട്ടല് കൈപത്തരി (റൊട്ടി പത്തരി ) തക്കാളി കറി അല്ലെങ്കില് മട്ടന് ചോപ്സ് കൂടുതല് അറിവിന് http://www.youtube.com/watch?v=cClLPKwgpgA&feature=relmfu.
207.                    തൃശൂര് പാലാഴി ഷാപ്പ്,തൃശ്ശൂര് - കണ്ടസ്സന്കടവ് റോഡില് വിലക്കുംകാളില് നിന്നും വലത്തോട്ട് തിരിഞ്ഞാല് എത്തുന്ന പാലാഴിയില് കറിക്കും കള്ളിനും.
208.                    തൃശൂര് തൃശ്ശൂരില് തന്ന്നെ കഞ്ഞാനി യില് നിന്ന് ഇടത്തേക്ക് 5 കിലോമീറെര് മാറി പുതെന്പീടിക ക്കടുത്തു മുടിചൂര് റോഡില് വാളമുക്ക് സെന്റെറില് നിന്ന് വലത്തോട്ട് തിരിഞ്ഞു 20 മീറ്റര് പോയി വലതു ഭാഗത്തുള്ള വീടല് ഉണ്ടാക്കുന്ന അരി കൊണ്ടുള്ള അലുവ അലുവ മുന്കൂടി ബുക്ക് ചെയ്യണം കുടുതല് വേണേല്.
209.                    തൃശൂര് വുഡ്ലാൻഡ്സ് ഹോട്ടല് മസാല ദോശ/വെജിറ്റബിൾ ബിരിയാണി.
210.                    തൃശൂര് ചെട്ടിയങ്ങാടിയിലെ ഡബിൾഎക്സ് ഹോട്ടൽ മീൻ വിഭവങ്ങൾ പാതിരാത്രിക്ക് തുറന്നിരിക്കും.
211.                    തൃശൂര് മാള അഷ്ടമിച്ചിറക്ക് അടുത്ത് കുണ്ടായി എന്ന സ്ഥലത്ത് നല്ല തണുത്ത ഇഞ്ചിക്കളളും കറികളും കിട്ടുന്ന ഷാപ് പ്പ മീന് കറി, ഞണ്ട് ഫ്രൈ (ഞായറാഴ്ച മാത്രം), ആടിന്റെ ലിവര്, ആടിന്റെ ബ്രെയിന്, കൊഴുവ ഫ്രൈ, താറാവ് ഫ്രൈ. ഇവിടെ മുളംകുറ്റിയിലാണ് കള്ള് സെര്വ് ചെയ്യുന്നത്. ലോകേഷന്: http://tinyurl.com/kundaitoddyshop.
212.                    തൃശൂര് റൗണ്ടിൽ കറന്റ് ബുക്സിനടുത്ത്/ സി.എം.എസ്. സ്കൂളിന്റെ അടുത്ത് ചന്ദ്ര ഹോട്ടൽ മീൻ കറി, ഊണു.
213.                    തൃശൂര് സ്വപ്ന ഹോട്ടലിന്റെ അടുത്തുള്ള മണീ'സ് കഫേ വെജിറ്റേറിയൻ. ഇഡലി, ഉപ്പുമാവു, ദോശ.
214.                    തൃശൂര് സ്വാമീസ് ചായക്കട, തൃശൂര്-ഷൊര്ണൂര് റൂട്ടില് വെട്ടിക്കാട്ടിരി അട്ടൂര് ബസ്റ്റസ്റ്റോപ് കഴിഞ്ഞ പാടേ ദോശ, ഗാന്ധി ചമ്മന്തി.
215.                    തൃശൂര് തൃശ്ശൂര് - കരിക്കത്ത് ലെയിന്, എം.ജി. റോഡ് - മിസ്റ്റര് അംബി സാമി നടത്തുന്ന ഒരു കാറ്ററീങ് സ്ഥാപനം പാലട.
216.                    തൃശൂര് വിയ്യൂർ റോഡിലെ തട്ടുക ആമ,കൊക്ക്, തവള, ബോട്ടി, കപ്പ,ബീഫ്, നത്തോലി ഫ്രൈ
217.                    തൃശൂര് ഷൊർണൂർ റോഡിലെ ഔഷധി പാൽക്കഞ്ഞി, നെല്ലിക്കാ ജ്യൂസ്, വേറെ പലതരം ഔഷധക്കഞ്ഞികൾ.
218.                    തൃശൂര് പൂങ്കുന്നത്ത് ഒരു ചേട്ടന്റെ കട കഞ്ഞി, മീൻ, ഓംലറ്റ്.
219.                    തൃശൂര് കരുവന്നൂർ വലിയപാലത്തിന്റെ താഴത്തുള്ള "സായ്വിന്റെ കട"("ഓലന്റെ കട") പൊറോട്ട ബീഫ്.
220.                    തൃശൂര് കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിന്റെ മുൻപിലുള്ള തടിച്ച ചേട്ടാന്റെ തട്ടുകട ബജി/പരിപ്പുവട/ഉഴുന്നു വട.
221.                    തൃശൂര് തൃശ്ശൂർ റൗണ്ട് സൗത്തിലെ പത്താൻസ് ഹോട്ടൽ വെജ് ഫുഡ്.
222.                    തൃശൂര് എരിഞ്ഞേരി അങ്ങാടി-അരിയങ്ങാടി ഭാഗത്ത് വീടുകളില് നല്ല ചെര്യെ ചെര്യെ നൈസ് വെള്ളേപ്പം(പാലപ്പം) കിട്ടും വെള്ളേപ്പം(പാലപ്പം) രാവിലെ തന്നെ പോകണം.
223.                    തൃശൂര് തൃശ്ശൂർ ട്രാൻസ്പോർട്ട് സ്റ്റാന്റിനു സമീപമുള്ള സഫൈറ് ഹോട്ടൽ ബിരിയാണി.
224.                    തൃശൂര് ജയ പാലസ്, സ്വരാജ് റൌണ്ടില്, കുറുപ്പം റോഡ് എന്ട്രിക്കു സമീപം ചിക്കന് ബിരിയാണി,പൊരൊട്ട, ചില്ലി ബീഫ്.
225.                    തൃശൂര് 85 തൃശൂര് ഹൈറോട്ടിലെ അക്ഷയാ ഹോട്ടൽ പുട്ടും ബീഫും രാത്രി 2 മണി വരെ തുറന്നിരിക്കും.
226.                    തൃശൂര് ട്രാന്സ്പോര്ട്ട് സ്റ്റാന്ഡിനും റെയില്വേ സ്റ്റേഷനുമിടയിലെ തട്ടുകടകള് കൊള്ളിയും ബോട്ടിയും, കാടഫ്രൈയും.
227.                    തൃശൂര് രാഗത്തുനു പിന്നില് ഭരതേട്ടന്റെ ഭാരത് ഹോട്ടൽ അട , മസാലദോശ , നോര്ത്ത് ഇന്ത്യന് വിഭവങ്ങള്.
228.                    തൃശൂര് സാഹിത്യ അക്കദമിയ്ക്കു പിന്നിലെ പി ഡബ്യൂ ഡി ഗസ്റ്റ് ഹൌസ നാടന് ഊണ്, വൈകീട്ട് ഏഴിനും 8 നും ഇടയില് മാത്രം കിട്ടുന്ന കഞ്ഞിയും പുഴുക്കും.
229.                    തൃശൂര് പെരിങ്ങാവിലെ ലഡുസ്വാമിയുടെ വീട് ലഡു മുതലുള്ള മധുരങ്ങള്.
230.                    തൃശൂര് റെയില്വേസ്റ്റേഷനടുത്തുള്ള അരമന പോര്ക്ക് ഫ്രൈ.
231.                    തൃശൂര് മാപ്രാണം ഷാപ്പ്, ത്രിശ്ശൂര് റൂട്ടില് ഇരിങാലക്കുടയില് നിന്നും 2 കിലോമീറ്റര് വിവിധ തരം കറികള് , നല്ല കള്ള്.
232.                    തൃശൂര് പ്രാവിന് കൂട് ഷാപ്പ്,മാപ്രാണം സെന്ററില് എത്തി വലത്തോട്ട് തിരിഞ് പോകുക കുറേ കഴിയുബോള് ഏകദേശം 2 കിലോമീറ്റര്കഴിഞ് പാടത്ത് വലതു വശത്ത് നാലുകാലില് ഒരു വാര്ക്ക ഷാപ്പ് വിവിധ തരം കറികള് , നല്ല കള്ള് വയല് കാറ്റേറ്റിരുന്ന് നല്ല സൂപ്പര് കള്ള് കുടിക്കാം കറീകഴിക്കാം.
233.                    തൃശൂര് മാള-കൃഷ്ണങ്കോട്ട-യില് ഒരു കൊച്ച് ഷാപ് അതിനോട് ചേര്ന്ന് മൂന്നാലു കുടിലുകള്. അതിഥികള്ക്ക് ഈ ഹട്ട്-ല് ഇരുന്നു കഴിക്കാം ബഹളമില്ല ശല്യമില്ല. ഷാപ്പിനു മുന്നില് മൂന്നാലു കൈതോടുകള് കള്ളു കുടിച്ചു മടുക്കുമ്പോള് വഞ്ചിയില് കയറി ഈ തോട്ടില് തുഴഞ്ഞു കളിക്കാം, വഞ്ചിയിലിരുന്നും കള്ളു കുടിക്കാം. അതാണ് ഈ ഷാപ്പിന്റെ സ്പെഷ്യാലിറ്റി.
234.                    തൃശൂര് കൊടൂങ്ങല്ലൂര്-തൃശ്ശൂര് റൂട്ടില് കൊടുങ്ങല്ലൂരിന് 4-5 കിലോമീറ്ററപ്പുറം നാരായണമംഗലം എന്ന സ്ഥലത്ത് വിശാലമായ പാടത്തിന് കരയില് ഒരു ഷാപ് വിജനമായ സ്ഥലം, ഒരു കാക്കകുഞ്ഞുപോലുമില്ല ശല്യപ്പെടുത്താന്. ഷാപ്പിനു പുറകിലെ തോട്ടിന് കരയില് വേണെല് ബഞ്ച് കൊണ്ടുവന്നിട്ടു തരും. പാടത്തെ കാറ്റേറ്റ് പ്രകൃതി ഭംഗി കണ്ട് സുരപാനം ആകാം.
235.                    തൃശൂര് കെട്ടുചിറ ഷാപ്പ്' തൃശ്ശൂര് റൂട്ടിലേക്ക് വരുമ്പോള് വെള്ളാംകലൂര് ജംഗ്ഷനില് നിന്ന് പടിഞ്ഞാറ് തൃപ്പയാര്-ഗുരുവായൂര് റൂട്ടീലേക്ക് വരുന്ന വഴി പടിയൂര് എന്ന സ്ഥലത്ത് വരുന്നവരെ എതിരേല്ക്കുന്നത് ഉള്ളിലെ ഷാപ്പു ചുമരില് എഴുതി വെച്ചിരുന്ന രണ്ടു വരി കവിതയാണ് (ആപ്തവാക്യം)
"കള്ളുകുടി നല്ലകുടിയല്ല;തെല്ലുകുടിക്കാത്തവനുപുല്ലുവിലയില്ല”.
236.                    കോഴിക്കോട് പാരഗൺ ഹോട്ടല്, ഓവര് ബ്രിഡ്ജിനു താഴെ ബിരിയാണി, വെള്ളപ്പം, മീന്കറി,മീന്പൊരിച്ചത് അവരുടെ തന്നെ സംരംഭമായ നടക്കാവിലെ സല്ക്കാരയും രുചികള്ക്ക് പ്രശസ്തം.
237.                     കോഴിക്കോട് സര്ബത്ത് മൊതലാളി, ഒപ്പോ: പരഗോന് ഹോട്ടല് മില്ക്ക് സര്ബത്ത്.
238.                     കോഴിക്കോട് ബോംബെ ഹോട്ടല്,ബീച് റോഡിനു അടുത്തു ബിരിയാണി, ചുട്ട കോഴി.
239.                    കോഴിക്കോട് സൈനാസ് ഹോട്ടല്, ബീച്ച് റോഡില് മുട്ടമാല, പലതരം പത്തിരികൾ തുടങ്ങിയ കോഴിക്കോടൻ മാപ്പിള സ്പെഷ്യല് ഐറ്റംസ്.
240.                    കോഴിക്കോട് പിള്ളൈസ് സ്നാക്സ്, ഓപ്പോസിറ്റ് KDC ബാങ്ക്, ലിങ്ക് റോഡ്, തട്ടുദോശ, ചമ്മന്തി, പൂരിമസാല.
241.                    കോഴിക്കോട് സാഗര് ഹോട്ടല്, ബസ് സ്റ്റാന്ഡിനു സമീപം ചിക്കന് ബിരിയാണി.
242.                    കോഴിക്കോട് എരഞ്ഞിപ്പാലത്തെ കറി ഹൌസ്.
243.                    കോഴിക്കോട് പാളയത്തെ അന്ഹര് ഹോട്ടല്.
244.                    കോഴിക്കോട് മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടല് ബീഫ് ബിരിയാണി.
245.                    കോഴിക്കോട് ടാഗോര് ഹാള് ന് പിറകു വശത്തെ ലഞ്ച് ഹൌസ്, ബാങ്ക് റോഡ്ഇല് നിന്നും ബ്രിഡ്ജ് കയറി ടാഗോര് ഹാള് കഴിഞ്ഞ ഉടനെ ലെഫ്റ്റ് ടേണ് നേരെ പോയാല് ഹോട്ടല് കാണാം ഊണ്-മീന് പൊരിച്ചതും തേങ്ങ അരച്ച മീന് കറിയും അതി ഗംബീരന് , പിന്നെ കൂട്ടിനു ബീട്രൂറ്റ് ചമ്മന്തിയും രസവും.
246.                     കോഴിക്കോട് തളിയിലെ ബ്രാഹ്മണ ഹോട്ടല് പായസം, ഊണും.
247.                    കോഴിക്കോട് തളി അമ്പലത്തിനടുത്തുള്ള ലക്ഷ്മി ബേക്കറി പാല്പായസം (3-4), മുറുക്ക്, മിക്സ്ചര്.
248.                    കോഴിക്കോട് കോഴിക്കോട് രണ്ടാം ഗേറ്റില് നിന്ന് അന്പത് മീറ്റര് അകലെ അശോക ഹോട്ടല് ഉപ്പുമാവും പപ്പടവും.
249.                    കോഴിക്കോട് ചെലവൂരിലെ ചെറിയ ഹോട്ടല്, കോഴിക്കോട്-വയനാട് റൂട്ടില് ബീഫ് ഫ്രൈ, പൊറോട്ട.
250.                    കോഴിക്കോട് കോഴിക്കോട് ഒയാസിസ് കോംപ്ലക്സിനുള്ളിലെ ചെറിയ തട്ടുകട കപ്പയും ബീഫും.
251.                    കോഴിക്കോട് കോഴിക്കോട് മൂഴിക്കല് ചെറുവറ്റക്കടവിലെ ബാലേട്ടന്റെ കട മീന് പൊരിച്ചതും കൂട്ടി നല്ല ഉഷാര് ഊണ്, എരിവുള്ളബീഫ്.
252.                    കോഴിക്കോട് കോഴിക്കോട് നിന്നും അത്തോളി റൂട്ടില് പുറക്കാട്ടിരിയില് ഒരു കള്ള് ഷാപ്പ് പുഴ മീന്ഞണ്ട് കല്ലുമ്മക്കായ എരുന്തു (കണ്ണൂര് ഭാഷയില് പറഞ്ഞാല് എളംബക്ക) മുതലായവ.
253.                    കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റിനടുത്തുള്ള ദക്ഷിണ് ദി വെജ് വെജ് ഇനങ്ങള്.
254.                    കോഴിക്കോട് പട്ടരുടെ കട, കോഴിക്കോട് കോര്പ്പറേഷന്റടുത്ത് വെജിറ്റേറിയന് മീല്സ്.
255.                    കോഴിക്കോട് Al-baik അറബിക് വിഭവങ്ങള്.
256.                    കോഴിക്കോട് കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുമ്പോൾ കൃസ്റ്റ്യൻ കോളജ് ജംക്ഷൻ കഴിഞ്ഞ ഉടനെ വലതു ഭാഗത്ത് കാണുന്ന ഒരു ചെറിയ ഹോട്ടൽ. മീൻ പൊരിച്ചതും പുട്ടും സ്പെഷ്യാലിറ്റി വൈകുന്നേരമാണെങ്കിൽ മണം കോണ്ട് സ്ഥലം കണ്ടു പിടിക്കാം.
257.                    കോഴിക്കോട് അമ്മ, എരഞ്ഞിപ്പാലം അരയിടത്തു പാലം റോഡില് മീന് കൂട്ടി ചോറു കിട്ടുന്ന കട,.
258.                    കോഴിക്കോട് ജയാ ഓഡിറ്റോറിയത്തിനടുത്ത് (തളി) ഒരു ബ്രാഹ്മിൺ സ്ത്രീ നടത്തുന്ന ഒരു ഹോട്ടലുണ്ട്. പേരൊന്നുമില്ല. ഒരു ചെറിയ വീട് പായസം ലിമിറ്റഡ് ആൾക്കാർക്കു മാത്രം ഉച്ചയൂണ്.
259.                    കോഴിക്കോട് മാഹി - വടകര ദേശീയപാതയിൽ മുക്കാളിയിൽ ധന്യ ഹോട്ടൽ നാടൻ ഊണും കടുക്ക മുതലായ പൊരിച്ച വിഭവങ്ങളും.
260.                    കോഴിക്കോട് കലടുണ്ടിക്കടവ് പാലത്തിനടുത്ത് ബാലകൃഷ്ണേട്ടന്റെ വീട് കട തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ, തരാതരം മീന് വിഭവങ്ങള്.
261.                    കോഴിക്കോട് തുഷാരഗിരിയില് ഫോറസ്റ്റ് ചെക്ക്പോസ്റ്റ്ഇനു മുന്പുള്ള തട്ടുകട മുയല്,താറാവ്,പന്നി, മീന്, ബീഫ് ഫ്രൈ കൂറ്റെ കപ്പ,ചപ്പാത്തി,പൊറോട്ട തുഷാരഗിരി വെള്ളച്ചാട്ടം കാണാന് പോകുന്നവര് അങ്ങോട്ടു പോകുമ്പോല് ഓര്ഡര് ചെയ്തിട്ടു പോയാല് തിരിച്ച് വരുമ്പോഴേക്കും റെഡി ആയിട്ടുണ്ടാവും.
262.                    കണ്ണൂര് ശ്രീവത്സം ചായക്കട, തലശ്ശേരിയിൽ മൊയ്തു പാലം ഇറങ്ങുമ്പോൾ ധർമ്മടത്ത് ഊണൂം പല വെറൈറ്റിയിലെ മീൻ വിഭവങ്ങളും. മീൻ മുളകിട്ടത് ഇവിടുത്തെ പ്രത്യേകത.
263.                    കണ്ണൂര് ചെവിടിച്ചാല് കള്ളുഷാപ്, പഴയങ്ങാടിക്കടുത്ത് ചിക്കന് കറി, വെള്ളയപ്പം,കപ്പ.
264.                    കണ്ണൂര് മുട്ടില് കള്ളുഷാപ്പ്, കണ്ണൂര് പഴയങ്ങാടി റോഡില് മധുര കള്ളും... അയിലപോള്ളിച്ചതും, ഞണ്ടും, ചെമ്മീന് ഫ്രൈ, മത്തി മുളക് ഇട്ടതും... കാലത്ത് 11 .30 മുന്പുതന്നെ പോകണം.
265.                    കണ്ണൂര് ഒണ്ടെന് ഹോട്ടല്, കവിത ഫിലിം തീയേറ്ററിന്റെ പിറകില് K R S ഇന്റെ തൊട്ടു പിറകില് ചോറും മീന് പൊരിച്ചതും രാവിലെ 11 മണിമുതല് വൈകിട്ടു 4 .30 വരെ.
266.                    കണ്ണൂര് ഒണക്കൻഭാരതി ഹോട്ടല്, കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിലെ റോഡില് പുട്ടും, ചെറുപയർ-പഴം-മട്ടൻ ചാപ്സ്.
267.                    കണ്ണൂര് ഭാസ്കരേട്ടന്റെ ഹോട്ടൽ, തലശ്ശേരി-ചൊക്ലിക്കടുത്ത് മാരാങ്കണ്ടി എന്ന സ്ഥലത്ത് ചിക്കൻ ഫ്രൈ വൈകുന്നേരം ഒരു 6-7 മണിയോടു കൂടിയേ ലഭ്യമാകൂ.
268.                    കണ്ണൂര് പാരീസ് ഹോട്ടല്, തലശ്ശേരി ലോഗന്സ് റോഡില് ബിരിയാണി, സമോസ, പഴം നിറച്ചത് തുടങ്ങിയ.
269.                    കണ്ണൂര് റാറാ അവീസ്, തലശ്ശേരി - നിയര് ബസ് സ്റ്റാന്റ് ഫിഷ് ബിരിയാണി.
270.                    കണ്ണൂര് മോഡേണ് ഹോട്ടല്, തലശ്ശേരി പഴയ ബസ് സ്റ്റാന്ഡില് ഉച്ച ഊണും മട്ടന് ചാപ്സും.
271.                    കണ്ണൂര് ലക്ഷ്മിയേടത്തിയുടെ ഹോട്ടൽ, തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിൽ എരഞ്ഞോളി പാലത്തിനടുത്ത് നാടൻ ഉച്ചയൂണ്.
272.                    കണ്ണൂര് രാധാകൃഷ്ണ ഹോട്ടല്, കുത്തുപറമ്പില് ബസ് സ്ടന്റിനു സമിപം ഉച്ച ഊണും മീന് മുട്ട ഫ്രൈയ്യും.
273.                    കണ്ണൂര് കുറ്റിക്കോല് കള്ളുഷാപ്പ്, കണ്ണൂര്-തളിപ്പറമ്പ് റൂട്ട് കല്ലുമ്മക്കായ ഫ്രൈ , ബീഫ് ഉലത്തിയത് പിന്നെ വറുത്തു അരച്ച് വയ്ക്കുന്ന നല്ല ഞണ്ടു കറി.
274.                    കണ്ണൂര് കാളിഷാപ്പ്, പിണറായി (കാളി സ്ഥലപ്പേരാ).
275.                    കണ്ണൂര് ഏഴിമലയുടെ താഴെ കുന്നരു കുളം സ്റൊപിലെ ഷാപ്.
276.                    കണ്ണൂര് രാജീവ് ഹോട്ടല്, സെന്റര് ബസാര് നിയര് കോ -ഓപ് ഹോസ്പിടല്, പയ്യന്നൂര് നാടന് കോഴി പാര്ട്സ് പത്തിരി ഒക്കെ.

277.                    കാസര്കോട് കാസര്കോട്   മഞ്ചേശ്വരം റൂട്ടില് ബദരിയ.

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More