കൈതച്ചക്ക കാളന്‍
പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത് -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ് സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
പാചകം ചെയ്യേണ്ട രീതി
തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച് ഉപയോഗിക്കാം.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ