Sunday 9 November 2014

കൈതച്ചക്ക കാളന്‍

കൈതച്ചക്ക കാളന്‍


പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി
തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

സാമ്പാര്‍

സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്

വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച് 


പാചകം
 ചെയ്യേണ്ട രീതി 

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം. പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.

മുരിങ്ങക്ക സാമ്പാര്‍

മുരിങ്ങക്ക സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
മുരിങ്ങയ്ക്ക - 10 എണ്ണം
വറ്റല്‍മുളുക് - 8 എണ്ണം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
പുളി - നാരങ്ങാവലിപ്പം
കായം - 1 കഷണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളുക് - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
പച്ചകൊത്തമല്ലി - 1 പിടി
ഉപ്പ് - പാകത്തിന്
ഉണക്കലരി - 1 ടീസ്പൂണ്‍


പാചകം ചെയ്യേണ്ട രീതി
പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക.നന്നായി വെന്തശേഷം മുരിങ്ങയ്ക്ക കഷണങ്ങള്‍ ആക്കി ചേര്‍ത്ത് വേവിയ്ക്കുക.ഇത് പകുതി വേവാകുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ മുളുക്,മല്ലി, കായം എന്നിവ വറുക്കുക.പിന്നിടെ ഉലുവയിട്ട്‌ മൂപ്പിക്കുക.ഇങ്ങനെ മൂപ്പിച്ചതെല്ലാം ഉണക്കലരികൂടി ചേര്‍ത്ത് അരയ്ക്കുക.ഇത് വെള്ളത്തില്‍ കലക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ വേവുമ്പോള്‍ ഈ അരപ്പ് കലക്കിയത് ചേര്‍ക്കണം.നന്നായി തിളയ്ക്കുമ്പോള്‍ കടുക് പൊട്ടിച്ചു ഒഴിക്കുക.

ഉള്ളി സാമ്പാര്‍

ഉള്ളി സാമ്പാര്‍

  1. തുവരപ്പരിപ്പ് - 12 കപ്പ്
  2. ശര്‍ക്കര - 1 ടീസ്പൂണ്‍
  3. ചുവന്നുള്ളി - 400 ഗ്രാം
  4. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളുക് - 4
  6. കടുക് - 1 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
  8. വറ്റല്‍മുളുക് - 2
  9. പുളി - നെല്ലിയ്ക്കാവലിപ്പം
  10. കറിവേപ്പില - 4 കതിര്‍പ്പ്
  11. സാമ്പാര്‍ പൊടി - 4 ടേബിള്‍സ്പൂണ്‍
  12. വെള്ളം - 4 കപ്പ്
പാചകം ചെയ്യേണ്ട രീതിഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ്‌ കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍
പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിഞ്ഞത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക്
വറുത്ത്‌ ഒഴിക്കുക .

Saturday 11 October 2014

അരി പത്തിരി (നേര്‍മ്മ പത്തിരി )


മലബാറു കാരുടെ തനതായ ഇഷ്ട വിഭവമാണ് പത്തിരി. ഗ്രേവിയുള്ള കറികളുടെ കൂടെ പ്രഭാതഭാക്ഷണമായും അത്തഴമായും പത്തിരി വിളമ്പുന്നു. പരമ്പരാഗതവുമായ അരി പത്തിരിയുടെ പാചക രീതിയാണ് വിവരിക്കുന്നത്.

ചേരുവകള്‍

  • നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌
  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍
  • വെള്ളം – 4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
  2. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.
  3. തീ അണച്ച് ഒരു 5 മിനുട്ട് പാത്രം അടച്ചു വെക്കുക.
  4. ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക) ചൂടോടു കൂടി കുഴക്കണം. മാവ് കുഴച്ചത് ശരിയായില്ലെങ്കില്‍ പത്തിരിയുടെ അരിക് വിണ്ടുകീറിയത് പോലെ ഇരിക്കും.
  5. മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.
  6. ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.ഇപ്പോള്‍ എല്ലാവരും ചപ്പാത്തി / പത്തിരി പ്രസ്സ് ആണ് ഉപയോഗിക്കുന്നത് . അതില്‍ പരതുമ്പോള്‍ ഒട്ടി പിടിക്കാതിരിക്കാന്‍ ആണ് നെയ്യ് ചേര്‍ക്കുന്നത്
  7. ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക. പത്തിരി ചുടുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. തവയില്‍ ഇട്ട് പത്തിരിയില്‍ നിന്നും ചെറിയ പുക വന്നു തുടങ്ങുമ്പോള്‍ ആദ്യത്തെ മറചിടല്‍ നടത്തണം . പത്തിരിയില്‍ കുഞ്ഞു കുഞ്ഞു ബബ്ള്‍സ് കാണുമ്പോള്‍ രണ്ടാമത് മറച്ചിടണം . ശേഷം ചട്ടുകംകൊണ്ട് പത്തിരിയെ ചെറുതായി പ്രസ്‌ ചെയ്തു കൊടുത്താല്‍ പത്തിരി പൊങ്ങി വരും. അപ്പോള്‍നമ്മുടെ നേര്‍മ പത്തിരി റെഡി !
  8.  കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്.
  9. പത്തിരി ഗ്രേവിയുള്ള കറികളോടൊപ്പം വിളമ്പാവുന്നതാണ്.

കുറിപ്പ്

1) നന്നായി വറുത്ത അരിപ്പൊടിയാണ് പത്തിരിക്ക് ഉപയോഗിക്കേണ്ടത്.
2) പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.

ചില്ലി ചിക്കന്‍ ഡ്രൈ


ചേരുവകള്‍

  • കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg
  • വറ്റല്‍മുളക് – 12 എണ്ണം
  • കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി – 2 ഇഞ്ച് കഷണം
  • വെളുത്തുള്ളി – 10 അല്ലി
  • ചെറിയ ഉള്ളി – 15 എണ്ണം
  • കറിവേപ്പില – 2 ഇതള്‍
  • നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
  2. ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
  3. അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.
  4. ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
  5. കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
  6. പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
  7. മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
  8. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.

ചെമ്മീന്‍ തീയല്‍


ചേരുവകള്‍

  • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം
  • തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌
  • ചെറിയ ഉള്ളി – 20 എണ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
  • കറിവേപ്പില – 2 ഇതള്‍
  • മുളകുപൊടി – 3 ടീസ്പൂണ്‍
  • മല്ലിപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
  • തക്കാളി – 1 എണ്ണം
  • കടുക് – ½ ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
  2. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
  3. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.
  4. ഇത് തണുത്തതിന്ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
  5. വാളന്‍ പുളി 2½ കപ്പ്‌ വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
  6. ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
  7. വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
  8. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.

കുറിപ്പ്

• ചെമ്മീന്‍ അധികനേരം വേവിച്ചാല്‍ കട്ടി (റബ്ബര്‍ പോലെ) ആവുന്നതിനാല്‍ അധികം വേവാതിരിക്കാന്‍ ശ്രദ്ധിക്കുക.
• ചെമ്മീന്‍ മൈക്രോവേവ് അവനിലും വേവിക്കാവുന്നതാണ് (Step 7).
• വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് കൂടുതല്‍ അനുയോജ്യം.

Twitter Delicious Facebook Digg Stumbleupon Favorites More