Saturday 11 October 2014

അരി പത്തിരി (നേര്‍മ്മ പത്തിരി )


മലബാറു കാരുടെ തനതായ ഇഷ്ട വിഭവമാണ് പത്തിരി. ഗ്രേവിയുള്ള കറികളുടെ കൂടെ പ്രഭാതഭാക്ഷണമായും അത്തഴമായും പത്തിരി വിളമ്പുന്നു. പരമ്പരാഗതവുമായ അരി പത്തിരിയുടെ പാചക രീതിയാണ് വിവരിക്കുന്നത്.

ചേരുവകള്‍

  • നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്‌
  • നെയ്യ് – 1 ടേബിള്‍സ്പൂണ്‍
  • വെള്ളം – 4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  1. നാല് കപ്പ്‌ വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
  2. തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.
  3. തീ അണച്ച് ഒരു 5 മിനുട്ട് പാത്രം അടച്ചു വെക്കുക.
  4. ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക) ചൂടോടു കൂടി കുഴക്കണം. മാവ് കുഴച്ചത് ശരിയായില്ലെങ്കില്‍ പത്തിരിയുടെ അരിക് വിണ്ടുകീറിയത് പോലെ ഇരിക്കും.
  5. മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.
  6. ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.ഇപ്പോള്‍ എല്ലാവരും ചപ്പാത്തി / പത്തിരി പ്രസ്സ് ആണ് ഉപയോഗിക്കുന്നത് . അതില്‍ പരതുമ്പോള്‍ ഒട്ടി പിടിക്കാതിരിക്കാന്‍ ആണ് നെയ്യ് ചേര്‍ക്കുന്നത്
  7. ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക. പത്തിരി ചുടുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. തവയില്‍ ഇട്ട് പത്തിരിയില്‍ നിന്നും ചെറിയ പുക വന്നു തുടങ്ങുമ്പോള്‍ ആദ്യത്തെ മറചിടല്‍ നടത്തണം . പത്തിരിയില്‍ കുഞ്ഞു കുഞ്ഞു ബബ്ള്‍സ് കാണുമ്പോള്‍ രണ്ടാമത് മറച്ചിടണം . ശേഷം ചട്ടുകംകൊണ്ട് പത്തിരിയെ ചെറുതായി പ്രസ്‌ ചെയ്തു കൊടുത്താല്‍ പത്തിരി പൊങ്ങി വരും. അപ്പോള്‍നമ്മുടെ നേര്‍മ പത്തിരി റെഡി !
  8.  കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്.
  9. പത്തിരി ഗ്രേവിയുള്ള കറികളോടൊപ്പം വിളമ്പാവുന്നതാണ്.

കുറിപ്പ്

1) നന്നായി വറുത്ത അരിപ്പൊടിയാണ് പത്തിരിക്ക് ഉപയോഗിക്കേണ്ടത്.
2) പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More