Sunday 9 November 2014

കൈതച്ചക്ക കാളന്‍

കൈതച്ചക്ക കാളന്‍


പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാചകം ചെയ്യേണ്ട രീതി
തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

സാമ്പാര്‍

സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്

വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച് 


പാചകം
 ചെയ്യേണ്ട രീതി 

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം. പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.

മുരിങ്ങക്ക സാമ്പാര്‍

മുരിങ്ങക്ക സാമ്പാര്‍


തുവരപരിപ്പ്‌ - 1 കപ്പ്
മുരിങ്ങയ്ക്ക - 10 എണ്ണം
വറ്റല്‍മുളുക് - 8 എണ്ണം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
പുളി - നാരങ്ങാവലിപ്പം
കായം - 1 കഷണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളുക് - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
പച്ചകൊത്തമല്ലി - 1 പിടി
ഉപ്പ് - പാകത്തിന്
ഉണക്കലരി - 1 ടീസ്പൂണ്‍


പാചകം ചെയ്യേണ്ട രീതി
പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക.നന്നായി വെന്തശേഷം മുരിങ്ങയ്ക്ക കഷണങ്ങള്‍ ആക്കി ചേര്‍ത്ത് വേവിയ്ക്കുക.ഇത് പകുതി വേവാകുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ മുളുക്,മല്ലി, കായം എന്നിവ വറുക്കുക.പിന്നിടെ ഉലുവയിട്ട്‌ മൂപ്പിക്കുക.ഇങ്ങനെ മൂപ്പിച്ചതെല്ലാം ഉണക്കലരികൂടി ചേര്‍ത്ത് അരയ്ക്കുക.ഇത് വെള്ളത്തില്‍ കലക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍ വേവുമ്പോള്‍ ഈ അരപ്പ് കലക്കിയത് ചേര്‍ക്കണം.നന്നായി തിളയ്ക്കുമ്പോള്‍ കടുക് പൊട്ടിച്ചു ഒഴിക്കുക.

ഉള്ളി സാമ്പാര്‍

ഉള്ളി സാമ്പാര്‍

  1. തുവരപ്പരിപ്പ് - 12 കപ്പ്
  2. ശര്‍ക്കര - 1 ടീസ്പൂണ്‍
  3. ചുവന്നുള്ളി - 400 ഗ്രാം
  4. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളുക് - 4
  6. കടുക് - 1 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
  8. വറ്റല്‍മുളുക് - 2
  9. പുളി - നെല്ലിയ്ക്കാവലിപ്പം
  10. കറിവേപ്പില - 4 കതിര്‍പ്പ്
  11. സാമ്പാര്‍ പൊടി - 4 ടേബിള്‍സ്പൂണ്‍
  12. വെള്ളം - 4 കപ്പ്
പാചകം ചെയ്യേണ്ട രീതിഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ്‌ കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍
പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിഞ്ഞത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക്
വറുത്ത്‌ ഒഴിക്കുക .

Twitter Delicious Facebook Digg Stumbleupon Favorites More